---
title: "മൂടാടിയിൽ വീണ്ടും പൂക്കാലം വരവായി; പുഷ്പകൃഷി വിളവെടുപ്പാരംഭിച്ചു"
english_title: "Flower season has arrived again in Moodadi flower farming and harvesting have begun"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/312146/flower-season-has-arrived-again-in-moodadi-flower-farming-and-harvesting-have-begun-new"
published_at: "2025-08-31T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b3d67e60016_dff.jpg"
keywords: []
---

# മൂടാടിയിൽ വീണ്ടും പൂക്കാലം വരവായി; പുഷ്പകൃഷി വിളവെടുപ്പാരംഭിച്ചു

> **Lead Summary:** **മൂടാടി: [ **പ്രതികൂല കാലാവസ്ഥയായിരുന്നിട്ടും മികച്ച വിളവുണ്ടാക്കിയ കാർഷിക കൂട്ടായ്മകളെ അഭിനന്ദിക്കുന്നു എന്ന് മൂടാടി ഗ്രാമ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ. ജനകീയാസൂത്രണ പദ്ധതിയിലൂടെ നടപ്പാക്കുന്ന പുഷ്പകൃഷി വിളവെടുപ്പ് പദ്ധതി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**മൂടാടി: [ **പ്രതികൂല കാലാവസ്ഥയായിരുന്നിട്ടും മികച്ച വിളവുണ്ടാക്കിയ കാർഷിക കൂട്ടായ്മകളെ അഭിനന്ദിക്കുന്നു എന്ന് മൂടാടി ഗ്രാമ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ. ജനകീയാസൂത്രണ പദ്ധതിയിലൂടെ നടപ്പാക്കുന്ന പുഷ്പകൃഷി വിളവെടുപ്പ് പദ്ധതി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബശ്രീ യൂനിറ്റുകളും സ്വയം സഹായ സംഘങ്ങങ്ങളും ചേർന്ന് ചെണ്ടുമല്ലിയും വാടാമല്ലിയും കൃഷിഭവൻ മുഖേന നൽകിയ തൈകൾ ഉപയോഗിച്ചാണ് കൃഷി നടത്തിയത്. കല്ലുവെട്ടി കഴിഞ്ഞ് തരിശായിട്ടിരുന്ന ചെങ്കൽ ക്വാറികളിലും ഈ വർഷം കൃഷി ഇറക്കിയിരുന്നു.

കൃഷി ഓഫീസർ ഫൗസിയ,വൈസ് പ്രസിഡൻ്റ് ഷീജപട്ടേരി സ്ഥിരം സമിതി അധ്യക്ഷരായ എം.കെ. മോഹനൻ,എം.പി. അഖില, വാർഡ് മെമ്പർമാരായ ലത , കെ.പി. ലതിക പുതുക്കുടി,സുനിത സി.എം എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/312146/flower-season-has-arrived-again-in-moodadi-flower-farming-and-harvesting-have-begun-new)