adimage

ദേശീയ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിന് കോഴിക്കോട് തിരശീല ഉയർന്നു

ദേശീയ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിന് കോഴിക്കോട് തിരശീല ഉയർന്നു
2025-08-03T16:32:00 | By VIPIN P V

കോഴിക്കോട് :(kozhikode.truevisionnews.com) സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ സഹകരണത്തോടെ കേരള സ്റ്റേറ്റ് പവർ ലിഫ്റ്റിംഗ് അസോസിയേഷനും കോഴിക്കോട് ജില്ലാ പവർ ലിഫ്റ്റിംഗ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിന് കോഴിക്കോട് തിരശ്ശീല ഉയർന്നു.

ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് യു ഷറഫലി ഉദ്ഘാടനം ചെയ്തു. മത്സരയിനങ്ങളിൽ പങ്കെടുക്കുമ്പോൾ സംഘടനകൾക്ക് സ്പോർട് കൗൺസിൽ അംഗീകാരം ഉണ്ടോ എന്ന് ഉറപ്പ് വരുത്തണം. അല്ലാത്ത പക്ഷം ഉദ്യോഗത്തിനോ, ഉന്നത വിദ്യാഭ്യാസത്തിനോ പ്രയോജനപ്പെടില്ലന്ന് തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു.

പവർ ലിവ്റ്റിംഗ് ഇന്ത്യ പ്രസിഡൻ്റ് കെ.സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറൽ പി.ജെ.ജോസഫ് അർജ്ജുന, സംസ്ഥാന പവർ ലിഫറ്റിംഗ് അസോസിയേഷൻ പ്രസിഡണ്ട് - അജിത്ത് എസ് നായർ ,സെക്രട്ടറി ഇ മോഹൻ പീറ്റർ, ട്രഷറർ ആസിഫ് അലി, ജനറൽ കൺവീനർ മിഥുൻ ആതാടി തുടങ്ങിയവർ പ്രസംഗിച്ചു.

ചാമ്പ്യൻഷിപ്പിൽ സ്കോട്ട് , ബെഞ്ച് പ്രസ് , ഡെഡ് ലിഫ്റ്റ് മത്സരയിനങ്ങളിൽ 40 വയസ് മുതൽ പ്രായമുള്ള പുരുഷ - വനിത വിഭാഗങ്ങളിലായി പ്രത്യേകമായാണ് മത്സരം. 24 സംസ്ഥാനങ്ങളിൽ നിന്നുമായി 360 പുരുഷന്മാരും 180 വനിതകളും മത്സര രംഗത്തുണ്ട്. ഈ മാസം 7 ന് സമാപിക്കും.

Content Highlight: The curtain rises in Kozhikode for the National Powerlifting Championship

Next TV

Related Stories
ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും കയാക്കിങ് ഓളം: മലബാർ റിവർ ഫെസ്റ്റിവലിന് മുന്നോടിയായി കോടഞ്ചേരിയിൽ മഴനടത്തം

Jul 23, 2026 08:38 PM

ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും കയാക്കിങ് ഓളം: മലബാർ റിവർ ഫെസ്റ്റിവലിന് മുന്നോടിയായി കോടഞ്ചേരിയിൽ മഴനടത്തം

കോഴിക്കോട് ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും നടക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രചാരണാർഥം കോടഞ്ചേരി തേവർമലയിലേക്ക് മഴനടത്തം. സി.കെ കാസിം...

Read More >>
മെഡിക്കൽ കോളേജ് ബസ് ടെർമിനൽ 17 വർഷമായിട്ടും യാഥാർത്ഥ്യമായില്ല; പ്രതിഷേധ ധർണ്ണയുമായി സി.എഫ്.കെ

Jul 20, 2026 05:09 PM

മെഡിക്കൽ കോളേജ് ബസ് ടെർമിനൽ 17 വർഷമായിട്ടും യാഥാർത്ഥ്യമായില്ല; പ്രതിഷേധ ധർണ്ണയുമായി സി.എഫ്.കെ

2009ൽ തറക്കല്ലിട്ട കോഴിക്കോട് മെഡിക്കൽ കോളേജ് ബസ് ടെർമിനൽ പദ്ധതി ഇനിയും പൂർത്തിയായില്ല. കോർപ്പറേഷൻ മുന്നോട്ട് വരാത്ത പക്ഷം സമരം ശക്തമാക്കുമെന്ന്...

Read More >>
ഇഫ് കോ - നാം കോസ് സെമിനാർ സംഘടിപ്പിച്ചു

Jul 10, 2026 08:07 PM

ഇഫ് കോ - നാം കോസ് സെമിനാർ സംഘടിപ്പിച്ചു

ഇഫ് കോ - നാം കോസ് സെമിനാർ...

Read More >>
റെയിൽവേ സ്റ്റേഷനിലെ കെട്ടിടം ഇടിഞ്ഞു വീണ സംഭവം; ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് കാലിക്കറ്റ് ചേംബർ

Jul 9, 2026 06:10 PM

റെയിൽവേ സ്റ്റേഷനിലെ കെട്ടിടം ഇടിഞ്ഞു വീണ സംഭവം; ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് കാലിക്കറ്റ് ചേംബർ

റെയിൽവേ സ്റ്റേഷനിലെ കെട്ടിടം ഇടിഞ്ഞു വീണ സംഭവം, ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് കാലിക്കറ്റ്...

Read More >>
താരലേലം നാളെ; ടെഫ ഫുട്ബോൾ ടൂർണമെന്റ് ജൂലൈ 23 മുതൽ 27 വരെ

Jul 4, 2026 05:43 PM

താരലേലം നാളെ; ടെഫ ഫുട്ബോൾ ടൂർണമെന്റ് ജൂലൈ 23 മുതൽ 27 വരെ

ടെഫ ഫുട്ബോൾ ടൂർണമെന്റ് ജൂലൈ 23 മുതൽ 27...

Read More >>
ബി എം എച്ച് മാസ്റ്റർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റ് :താര ലേലം ജൂലൈ 12 ന്, ലോഗോ പ്രകാശനം ചെയ്തു

Jul 2, 2026 07:03 PM

ബി എം എച്ച് മാസ്റ്റർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റ് :താര ലേലം ജൂലൈ 12 ന്, ലോഗോ പ്രകാശനം ചെയ്തു

ബി എം എച്ച് മാസ്റ്റർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റ് , താര ലേലം ജൂലൈ 12 ന്, ലോഗോ പ്രകാശനം...

Read More >>
Top Stories

News Roundup

Entertainment News

https://kozhikode.truevisionnews.com/-