adimage

വിദ്യാര്‍ഥികള്‍ക്ക് ജനാധിപത്യ അവബോധം നൽകി കാലിക്കറ്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ യൂത്ത് പാര്‍ലമെന്റ്

വിദ്യാര്‍ഥികള്‍ക്ക് ജനാധിപത്യ അവബോധം നൽകി കാലിക്കറ്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ യൂത്ത് പാര്‍ലമെന്റ്
2025-11-19T16:08:00 | By Kezia Baby

(https://kozhikode.truevisionnews.com/) സംസ്ഥാന പാര്‍ലമെന്ററികാര്യ വകുപ്പിലെ ഫോറം ഫോര്‍ ഡെമോക്രസി ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസിന്റെ (എഫ്.ഡി.എസ്.ജെ) നേതൃത്വത്തില്‍ കാലിക്കറ്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ യൂത്ത് പാര്‍ലമെന്റ് മത്സരം സംഘടിപ്പിച്ചു. ജില്ലാ ആന്‍ഡ് സെഷന്‍ ജഡ്ജ് വി എസ് ബിന്ദു കുമാരി ഉദ്ഘാടനം നിര്‍വഹിച്ചു.

വിദ്യാര്‍ഥികളില്‍ ജനാധിപത്യ സംവിധാനത്തെക്കുറിച്ചും പാര്‍ലമെന്റ് നടപടിക്രമങ്ങളെ സംബന്ധിച്ചും അവബോധം വളര്‍ത്തുക, പാര്‍ലമെന്റ് അംഗങ്ങളുടെ ചുമതലകള്‍ പരിചയപ്പെടുത്തുക, സാമൂഹിക വിഷയങ്ങളില്‍ സംവദിക്കുന്നതിനും അഭിപ്രായങ്ങളും നിലപാടുകളും രൂപീകരിക്കുന്നതിനും പര്യാപ്തമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് യൂത്ത് പാര്‍ലമെന്റ് പരിപാടി സംഘടിപ്പിച്ചത്.

വോട്ടര്‍ പട്ടിക പരിഷ്‌കരണം, ഭിന്നശേഷി ക്വാട്ടയിലെ അധ്യാപക നിയമനം, കുടിവെള്ളം തുടങ്ങിയ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തു. അധ്യക്ഷ പ്രസംഗം, സത്യപ്രതിജ്ഞ, മന്ത്രിമാരെ പരിചയപ്പെടുത്തല്‍, ചോദ്യോത്തരവേള, അടിയന്തര പ്രമേയം, നിയമനിര്‍മാണം തുടങ്ങിയ നടപടികള്‍ സഭയിലുണ്ടായി. ആയിശ തന്‍ഹ പ്രസിഡന്റും അഫ്ര പ്രധാനമന്ത്രിയും ആലിയ ഹിബ സ്പീക്കറും ഫാത്തിമ ഷെയ്ക ഡെപ്യൂട്ടി സ്പീക്കറും, ആയിശ റന പ്രതിപക്ഷ നേതാവുമായി.

കേരള നിയമസഭയിലെ റിട്ട. ജോ. സെക്രട്ടറി കെ പുരുഷോത്തമന്‍, റിട്ട. ഡെപ്യൂട്ടി സെക്രട്ടറി കെ ബാലമുരളീകൃഷ്ണന്‍ എന്നിവര്‍ വിധികര്‍ത്താക്കളായി.

Content Highlight: proceedings Youth Parliament K Purushothaman Kerala Legislative Assembly

Next TV

Related Stories
ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും കയാക്കിങ് ഓളം: മലബാർ റിവർ ഫെസ്റ്റിവലിന് മുന്നോടിയായി കോടഞ്ചേരിയിൽ മഴനടത്തം

Jul 23, 2026 08:38 PM

ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും കയാക്കിങ് ഓളം: മലബാർ റിവർ ഫെസ്റ്റിവലിന് മുന്നോടിയായി കോടഞ്ചേരിയിൽ മഴനടത്തം

കോഴിക്കോട് ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും നടക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രചാരണാർഥം കോടഞ്ചേരി തേവർമലയിലേക്ക് മഴനടത്തം. സി.കെ കാസിം...

Read More >>
മെഡിക്കൽ കോളേജ് ബസ് ടെർമിനൽ 17 വർഷമായിട്ടും യാഥാർത്ഥ്യമായില്ല; പ്രതിഷേധ ധർണ്ണയുമായി സി.എഫ്.കെ

Jul 20, 2026 05:09 PM

മെഡിക്കൽ കോളേജ് ബസ് ടെർമിനൽ 17 വർഷമായിട്ടും യാഥാർത്ഥ്യമായില്ല; പ്രതിഷേധ ധർണ്ണയുമായി സി.എഫ്.കെ

2009ൽ തറക്കല്ലിട്ട കോഴിക്കോട് മെഡിക്കൽ കോളേജ് ബസ് ടെർമിനൽ പദ്ധതി ഇനിയും പൂർത്തിയായില്ല. കോർപ്പറേഷൻ മുന്നോട്ട് വരാത്ത പക്ഷം സമരം ശക്തമാക്കുമെന്ന്...

Read More >>
ഇഫ് കോ - നാം കോസ് സെമിനാർ സംഘടിപ്പിച്ചു

Jul 10, 2026 08:07 PM

ഇഫ് കോ - നാം കോസ് സെമിനാർ സംഘടിപ്പിച്ചു

ഇഫ് കോ - നാം കോസ് സെമിനാർ...

Read More >>
റെയിൽവേ സ്റ്റേഷനിലെ കെട്ടിടം ഇടിഞ്ഞു വീണ സംഭവം; ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് കാലിക്കറ്റ് ചേംബർ

Jul 9, 2026 06:10 PM

റെയിൽവേ സ്റ്റേഷനിലെ കെട്ടിടം ഇടിഞ്ഞു വീണ സംഭവം; ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് കാലിക്കറ്റ് ചേംബർ

റെയിൽവേ സ്റ്റേഷനിലെ കെട്ടിടം ഇടിഞ്ഞു വീണ സംഭവം, ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് കാലിക്കറ്റ്...

Read More >>
താരലേലം നാളെ; ടെഫ ഫുട്ബോൾ ടൂർണമെന്റ് ജൂലൈ 23 മുതൽ 27 വരെ

Jul 4, 2026 05:43 PM

താരലേലം നാളെ; ടെഫ ഫുട്ബോൾ ടൂർണമെന്റ് ജൂലൈ 23 മുതൽ 27 വരെ

ടെഫ ഫുട്ബോൾ ടൂർണമെന്റ് ജൂലൈ 23 മുതൽ 27...

Read More >>
ബി എം എച്ച് മാസ്റ്റർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റ് :താര ലേലം ജൂലൈ 12 ന്, ലോഗോ പ്രകാശനം ചെയ്തു

Jul 2, 2026 07:03 PM

ബി എം എച്ച് മാസ്റ്റർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റ് :താര ലേലം ജൂലൈ 12 ന്, ലോഗോ പ്രകാശനം ചെയ്തു

ബി എം എച്ച് മാസ്റ്റർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റ് , താര ലേലം ജൂലൈ 12 ന്, ലോഗോ പ്രകാശനം...

Read More >>
Top Stories

News Roundup

Entertainment News

https://kozhikode.truevisionnews.com/-