ബാലുശ്ശേരി കോട്ട ശ്രീപരദേവതക്ഷേത്രം വികസന പദ്ധതികളുടെ പ്രവർത്തി ഉത്‌ഘാടനം നിർവഹിച്ചു

ബാലുശ്ശേരി കോട്ട ശ്രീപരദേവതക്ഷേത്രം വികസന പദ്ധതികളുടെ പ്രവർത്തി ഉത്‌ഘാടനം  നിർവഹിച്ചു
Mar 5, 2026 12:44 PM | By VIPIN P V

ബാലുശ്ശേരി :( www.truevisionnews.com ) ബാലുശ്ശേരി കോട്ട ക്ഷേത്രത്തിൻ്റെയും അനുബന്ധസൗകര്യങ്ങളുടെയും നവീകരണ പ്രവർത്തി ഉത്‌ഘാടനം നിർവഹിച്ചു. ബാലുശ്ശേരി എം.എൽ എ അഡ്വ: കെ.എം സച്ചിൻ ദേവ് നടത്തിയ ഇടപെടലിൻ്റെ ഭാഗമായി അനുവദിക്കപ്പെട്ട നാലര കോടി രൂപയുടെ വികസന പദ്ധതികളാണ് ക്ഷേത്രത്തിനും പരിസരത്തും നടപ്പിലാക്കുന്നത്.

ഒന്നാംഘട്ടം ടെൻഡർ ചെയ്യപ്പെട്ട 2 കോടി രൂപ വകയിരുത്തി ഇറിഗേഷൻ വകുപ്പ് നടപ്പിലാക്കുന്ന കോട്ട നട റോഡ് നവീകരണം പുഴ സംരക്ഷണം കുളിക്കടവ് നവീകരണം വിസിബി നവീകരണം തുടങ്ങിയ പ്രവൃത്തികളുടെ ഉദ്ഘാടനം എം എൽ എ അഡ്വ: കെ.എം സച്ചിൻ ദേവ് നിർവഹിച്ചു.

കേരള ടൂറിസം വകുപ്പ് രണ്ടര കോടിയിലധികം വരുന്ന തുക വകയിരുത്തി ക്ഷേത്രകല പരിശീലന കളരിയും അന്നദാന മണ്ഡവവും ഉൾപ്പെടെ മറ്റ് അനുബന്ധ പ്രവർത്തങ്ങളും നടത്തുന്നതിന് അടുത്ത് തന്നെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി ടെൻഡർ നടപടിയിലാണിപ്പോഴുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉദ്ഘാടന സമ്മേളനത്തിൽ പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.എം. കമലാക്ഷി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മയിൽ കുറുമ്പൊയിൽ മുഖ്യാതിഥിയായിരുന്നു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൈനി രാഗേഷ്, വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജ പുളിയുള്ളതിൽ, വാർഡ് മെംബർ സരിത. ടി.കെ വി.എം കുട്ടികൃഷ്ണൻ അമ്പാടി ബാബുരാജ്, എം.കെ. ലോഹിതാക്ഷൻ, കെ.വിജയകുമാർ, ടി.വി. പ്രവീൺ കുമാർ,എ ദിനേശൻ, ആർ.കെ. മനോജ് എന്നിവർ സംസാരിച്ചു. ഷീജ മാതുകണ്ടി സ്വാഗതവും പി.കെ.രവീന്ദ്രൻ നന്ദിയും പറഞ്ഞു.

Balussery Kota Sreeparadeva Temple development projects inaugurated

Next TV

Related Stories
ആർ എം ബി എഫ് കാലിക്കറ്റ് പുതിയ ഭാരവാഹികൾ ചുമതലയേറ്റു

Mar 25, 2026 10:12 AM

ആർ എം ബി എഫ് കാലിക്കറ്റ് പുതിയ ഭാരവാഹികൾ ചുമതലയേറ്റു

ആർ എം ബി എഫ് കാലിക്കറ്റ് പുതിയ ഭാരവാഹികൾ...

Read More >>
എല്‍ഡിഎഫിന് തന്നെ മുന്‍തൂക്കം; കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

Mar 24, 2026 11:38 AM

എല്‍ഡിഎഫിന് തന്നെ മുന്‍തൂക്കം; കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

നിയമസഭാ തെരഞ്ഞെടുപ്പ് , എല്‍ഡിഎഫിന് തന്നെ മുന്‍തൂക്കം , കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ, മാധ്യമസര്‍വേകള്‍...

Read More >>
അറിയപ്പെടാത്ത ക്ഷേത്രങ്ങളെക്കുറിച്ച് അറിയാം; ടെംമ്പിൾ അഡ്രസ് ഒരുങ്ങുന്നു ഉദ്ഘാടനം ഇന്ന്

Mar 18, 2026 03:34 PM

അറിയപ്പെടാത്ത ക്ഷേത്രങ്ങളെക്കുറിച്ച് അറിയാം; ടെംമ്പിൾ അഡ്രസ് ഒരുങ്ങുന്നു ഉദ്ഘാടനം ഇന്ന്

അറിയപ്പെടാത്ത ക്ഷേത്രങ്ങളെക്കുറിച്ച് അറിയാം, ടെംമ്പിൾ അഡ്രസ് ഒരുങ്ങുന്നു ഉദ്ഘാടനം...

Read More >>
ഗ്യാസ് ക്ഷാമം: സർക്കാർ ഇടപെടണമെന്ന് കാലിക്കറ്റ് ചേംബർ

Mar 12, 2026 06:48 PM

ഗ്യാസ് ക്ഷാമം: സർക്കാർ ഇടപെടണമെന്ന് കാലിക്കറ്റ് ചേംബർ

ഗ്യാസ് ക്ഷാമം, സർക്കാർ ഇടപെടണമെന്ന് കാലിക്കറ്റ്...

Read More >>
കെയർ ഫൗണ്ടേഷൻ -നാംകോസ് മുട്ടഗ്രാമം പദ്ധതി പ്രഖ്യാപനം:'ജേർണി ഓഫ് ഹോപ്പ്' മാർച്ച് 13 ന്

Mar 11, 2026 03:47 PM

കെയർ ഫൗണ്ടേഷൻ -നാംകോസ് മുട്ടഗ്രാമം പദ്ധതി പ്രഖ്യാപനം:'ജേർണി ഓഫ് ഹോപ്പ്' മാർച്ച് 13 ന്

കെയർ ഫൗണ്ടേഷൻ -നാംകോസ് മുട്ടഗ്രാമം പദ്ധതി പ്രഖ്യാപനം, 'ജേർണി ഓഫ് ഹോപ്പ്' മാർച്ച് 13...

Read More >>
Top Stories

https://kozhikode.truevisionnews.com/-