കോഴിക്കോട് : (kozhikode.truevisionnews.com) കോഴിക്കോട് ആസ്ഥാനമായി രൂപീകൃതമായ സർഗ്ഗ കൈരളി കലാ സാഹിത്യ സംഗീതകൂട്ടായ്മയുടെ ഒന്നാം വാർഷികാഘോഷവും 'സർഗ്ഗ നക്ഷത്രങ്ങൾമിഴി തുറന്നപ്പോൾ 'എന്ന കവിതാസമാഹാരത്തിൻ്റെ പ്രകാശനവും കോഴിക്കോട് കൈരളി ശ്രീ തിയേറ്റർ കോംപ്ലക്സിലെ വേദി ഓഡിറ്റോറിയത്തിൽ വെച്ച് ഞായറാഴ്ച നടന്നു.
പ്രശസ്ത എഴുത്തുകാരൻശ്രീ പി കെ പാറക്കടവ് ഉദ്ഘാടനവും പുസ്തക പ്രകാശനവും നടത്തി. സർഗ്ഗ കൈരളിയുടെ സംസ്ഥാനജന:സെക്രട്ടറി ശ്രീ മണി മുതുതലയുടെ നടനയാഗം എന്ന നോവലെറ്റ് സമാഹാരത്തിൻ്റെ പ്രകാശനവും ഈ ചടങ്ങിൽ വെച്ച് ജീവകാരുണ്യ പ്രവർത്തകനായ ശ്രീ ഹമീദ് ആലൂർ നിർവ്വഹിച്ചു.
ശ്രീ പി കെ പാറക്കടവ്, ശ്രീ എ സജീവൻ, വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ് ബഷീർ, ഹമീദ് ആലൂർ ,രാമനാട്ടുകര മുൻസിപ്പൽ കൗൺസിലർ ശ്രീമതി ഹസീന കാരാട്ടിയാട്ടിൽ ഗായകനും സഹ സംവിധായകനുമായ മുത്തലിബ് സൈദലവി എന്നിവർ പങ്കെടുത്തു.
ശ്രീമതി റംല സൈദലവി സ്വാഗതം പറഞ്ഞു. ശ്രീ റഫീഖ് എം ടി എം അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ശ്രീ മണി മുതുതല റിപ്പോർട്ട് അവതരിപ്പക്കുകയും ശ്രീമതി ഒ കെ ശൈലജ ടീച്ചർ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. സമ്മാനദാനവും അംഗങ്ങളുടെ കലാപരിപാടികളും നടന്നു.
Anniversary celebration book launch