കോഴിക്കോട്: (kozhikode.truevisionnews.com) മാനവികതയ്ക്ക് ഒരു ഇശൽ സ്പർശം എന്ന പ്രമേയത്തിൽ മെയ് 7 മുതൽ 12 വരെ നടക്കുന്ന കേരള മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ല സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം ഡോ. അബ്ദുസമദ് സമദാനി എം പി, ഡോ. എം കെ മുനീർ എംഎൽഎ എന്നിവർ ചേർന്ന് നിർവഹിച്ചു.
അക്കാദമി ജില്ലാ പ്രസിഡണ്ട് എം കെ അഷ്റഫ് ഏറ്റുവാങ്ങി. സംസ്ഥാന ആക്ടിംഗ് പ്രസിഡണ്ട് എ കെ മുസ്തഫ, ജനറൽ സെക്രട്ടറി ആരിഫ് കാപ്പിൽ, ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് കൊടുവള്ളി, ഫസൽ കൊടുവള്ളി, നൗഷാദ് വടകര, മുസ്തഫ മുട്ടുങ്ങൽ, കെ കെ മുഹമ്മദ് റഫീഖ്, അബ്ദുറഹ്മാൻ കള്ളിത്തൊടി, ഫസൽ വെള്ളായിക്കോട്, അഷ്‌റഫ് നാറാത്ത്, സുലൈമാൻ മണ്ണാറത്ത്, സി വി അഷ്റഫ്, വി എം അഷ്‌റഫ്, അനസ് പരപ്പിൽ, കെ കെ റാഷിദ് അഹമ്മദ്, പി കെ നസീമ, എ പി കെ ഷമീന തുടങ്ങിയവർ സംബന്ധിച്ചു.
Mappila Kala Akademi District Conference Poster released