അത്തോളി : (kozhikode.truevisionnews.com) കേരള സാഹിത്യവേദിയുടെ തകഴി സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
ബാല സാഹിത്യത്തിൽ കോഴിക്കോട് അത്തോളി സ്വദേശിനി ലീലാവതിയുടെ 'മീനൂട്ടി പിണക്കത്തിലാണ് ' എന്ന കൃതിയും കവിതയിൽ എറണാകുളം സ്വദേശിനി ബി. അമ്പിളിയുടെ 'ഒലിയാൻഡർ' എന്ന കൃതിയും പുരസ്കാരം നേടി.
അന്നശ്ശേരി ജി.എൽ.പി സ്കൂളിൽ നിന്ന് അധ്യാപികയായി വിരമിച്ച ലീലാവതിയുടെ ഭർത്താവ് അത്തോളി ടൗണിലെ അളകാ ഫാൻസി ഉടമ പി ശിവദാസൻ ആണ്. ഡോ: ദിൻല ആനന്ദ്,ഡോ: ധ്യാന മനു എന്നിവർ മക്കളാണ്.
#Atholi #native #Leelavathi #wins #ThakazhiLiteraryAward #Children'sLiterature