Apr 30, 2025 10:30 PM

പേരാമ്പ്ര: (kozhikode.truevisionnews.com) വന്യമൃഗാക്രമണത്തിൽ നിന്നു മലയോര കർഷക ജനതയെ രക്ഷിക്കാൻ സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്നു് കേരളാ കോൺഗ്രസ് (ജേക്കബ്) സംസ്ഥാന വർക്കിംഗ് ചെയർമാൻ എം. സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

പേരാമ്പ്രയിൽ (ലൂണാർ ടൂറിസ്റ്റ് ഹോം ഹാൾ) ചേർന്ന പാർട്ടി കോഴിക്കോട്‌ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെയ് 9,10 തിയതികളിൽ കോട്ടയത്ത് വെച്ച് നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.

ജില്ലാ പ്രസിഡൻ്റ് കെ.പി.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി.വീരാൻകുട്ടി, രാജൻ വർക്കി, ചക്രപാണി കുറ്റ്യാടി, മനോജ് ആവള, പ്രദീപ് ചോമ്പാല, ഷെഫീഖ് തറോപ്പൊയിൽ, പി.പി. നൗഷാദ്, രാജേഷ് കൊയിലാണ്ടി, മേരി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

Hill people protected from wild animal attacks M C Sebastian

Next TV

Top Stories