കോഴിക്കോട്: (kozhikode.truevisionnews.com) ഭിന്നശേഷിക്കാർക്കായുള്ള കോഴിക്കോട്ടെ കേന്ദ്ര സർക്കാർ സ്ഥാപനമായ സിആർസി (കോമ്പോസിറ്റ് റീജ്യനൽ സെന്റർ ഫോർ സ്കിൽ ഡവലപ്പ്മെന്റ്, റീഹാബിലറ്റേഷൻ ആൻ്റ് എംപവർമെന്റ് ഓഫ് പേർസൺസ് വിത്ത് ഡിസബിലിറ്റീസ്) ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സന്ദർശിച്ചു.
സിആർസിയുടെ പ്രവർത്തനം, ഭിന്നശേഷി കുട്ടികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങൾ, സ്പെഷ്യൽ വിഭാഗത്തിലുള്ള കുട്ടികൾക്കായി സി ആർ സി ഏറ്റെടുത്ത പദ്ധതികൾ തുടങ്ങിയ കാര്യങ്ങൾ ജില്ലാ കളക്ടർ സ്നേഹ കുമാർ സിംഗ് വിശദീകരിച്ചു നൽകി.
സി ആർ സി ഡയറക്ടർ ഡോ. റോഷൻ ബിജിലി, സി ആർ സി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരളീകൃഷ്ണൻ, സി ആർ സി ഉദ്യോഗസ്ഥർ തുടങ്ങിയവർ ചീഫ് സെക്രട്ടറിയെ അനുഗമിച്ചു.
'നെർദ്ധി'യിൽ അനുഭവങ്ങൾ പങ്കുവെച്ച് ചീഫ് സെക്രട്ടറി കേരള പട്ടികജാതി പട്ടികവർഗ ഗവേഷണ പരിശീലന വികസന പഠന വകുപ്പ് (കിർത്താഡ്സ്) ചേവായൂരിലെ ക്യാമ്പസിൽ സംഘടിപ്പിക്കുന്ന നെർദ്ധി ഗോത്ര സാഹിത്യോത്സവത്തിൽ വി ആർ രജനീഷ്, ബിന്ദു അമ്മിണി എന്നിവരുമായി ഓപ്പൺ ഫോറത്തിൽ ചീഫ് സെക്രട്ടറി പങ്കെടുത്തു.
കുടുംബശ്രീ മിഷൻ നേതൃസ്ഥാനത്തിരുന്നപ്പോൾ ഉണ്ടായ അനുഭവങ്ങളും ചീഫ് സെക്രട്ടറി പങ്കുവെച്ചു.
#ChiefSecretary #visits #CRC #differentlyabled #people #Kozhikode