വ്യാജ ഷോപ്പിങ് സൈറ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്

വ്യാജ ഷോപ്പിങ് സൈറ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്
Apr 8, 2025 10:12 PM | By VIPIN P V

കോഴിക്കോട് : (kozhikode.truevisionnews.com) പ്രമുഖ ഇ-കോമേഴ്‌സ് സൈറ്റുകളുടെ പേര് ഉപയോഗിച്ച് ഓഫറുകളുടെ പേരില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യം നല്‍കുന്ന വ്യാജ ഷോപ്പിങ് സൈറ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്.

പ്രമുഖ ഇ-കോമേഴ്‌സ് സൈറ്റുകളുടെ പേര് ഉപയോഗിച്ച് ഓഫറുകളുടെ പേരിൽ സോഷ്യൽ മീഡിയ വഴി പരസ്യം നൽകുന്ന വ്യാജ ഷോപ്പിംഗ് സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കുക. കുറഞ്ഞ വിലയ്ക്ക് ബ്രാൻഡഡ് ആയ ഇലക്ട്രോണിക്‌സ്, മറ്റു ഉത്പന്നങ്ങൾ എന്നിവ നൽകുന്നു എന്ന രീതിയിൽ സോഷ്യൽ മീഡിയ വഴി പരസ്യങ്ങൾ നൽകിയാണ് ഇവർ തട്ടിപ്പുകൾ നടത്തുന്നത്.

ഒറ്റ നോട്ടത്തിൽ യഥാർഥ സൈറ്റ് പോലെ തോന്നിക്കുന്ന ഈ സൈറ്റുകളിൽ കയറി ഓർഡർ ചെയ്ത് പണം നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. ഇത്തരം വ്യാജ സൈറ്റുകൾ തിരിച്ചറിയുന്നതിന് അവയുടെ വെബ്‌സൈറ്റ് അഡ്രസ്സ്‌ സൂക്ഷ്മമായി പരിശോധിച്ചാൽ മതിയാകും.

ഉപയോക്താക്കൾ ഇത്തരം തട്ടിപ്പിനെതിരെ കൂടുതൽ ജാഗ്രത പുലർത്തുക.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ൽ അറിയിക്കുക.

എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്

#KeralaPolice #warns #against #fakeshopping #sites

Next TV

Related Stories
കശ്മീർ പഹൽഗാം തീവ്രവാദി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ശ്രദ്ധാഞ്ജലി

Apr 29, 2025 09:44 PM

കശ്മീർ പഹൽഗാം തീവ്രവാദി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ശ്രദ്ധാഞ്ജലി

പഹൽഗാം തീവ്രവാദി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ശ്രദ്ധാഞ്ജലി...

Read More >>
മാനവികതയുടെ ഉണർത്തു പാട്ടു പാടാൻ കലാകാരന്മാർക്ക് കഴിയണം - സമദാനി

Apr 28, 2025 10:07 PM

മാനവികതയുടെ ഉണർത്തു പാട്ടു പാടാൻ കലാകാരന്മാർക്ക് കഴിയണം - സമദാനി

കേരള മാപ്പിള കലാ അക്കാദമി സിൽവർ ജൂബിലി...

Read More >>
'വികസന വരകള്‍'ക്ക് കൊയിലാണ്ടിയിൽ തുടക്കം

Apr 26, 2025 08:52 PM

'വികസന വരകള്‍'ക്ക് കൊയിലാണ്ടിയിൽ തുടക്കം

'വികസന വരകള്‍' എന്ന പരിപാടിയുടെ ഭാഗമായി നടന്ന സമൂഹ ചിത്രരചനയിലാണ് ചിത്രകാർ നാടു മാറിയതിന്റെ വിവിധ കാഴ്ചകൾ വർണ്ണക്കൂട്ടുകൾ കൊണ്ട്...

Read More >>
സമ്പൂര്‍ണ ക്യാഷ്ലെസ് രജിസ്‌ട്രേഷന്‍ ; നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

Apr 25, 2025 08:04 PM

സമ്പൂര്‍ണ ക്യാഷ്ലെസ് രജിസ്‌ട്രേഷന്‍ ; നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

കശ്മീരിലെ പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവക്ക് യോഗം ശ്രദ്ധാഞ്ജലിയര്‍പ്പിക്കുകയും മാര്‍പ്പാപ്പയുടെ വിയോഗത്തില്‍...

Read More >>
Top Stories