നടുവണ്ണൂർ: (kozhikode.truevisionnews.com) നടുവണ്ണൂർ രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം & വായനശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വായനക്കളരി ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എൻ.ടി. മനോജ് ഉദ്ഘാടനം ചെയ്തു.
എൻ. ആലി അദ്ധ്യക്ഷത വഹിച്ചു. പി.വി. ശാന്ത ഏ.കെ.പ്രകാശൻ മാസ്റ്റർ, ദിവ്യ.പി.കെ.എന്നിവർ സംസാരിച്ചു. എം.എൻ. ദാമോദരൻ സ്വാഗതവും വൈമിക ദിനേശ് നന്ദിയും പറഞ്ഞു.
വേനലവധികാലത്ത് "മലയാളം പഠിക്കാം വായനയെ വരവേൽക്കാം " എന്ന പദ്ധതിയുടെ ഭാഗമായി വായനശാലയിൽ വൈകുന്നേരം 3 മണി മുതൽ 5 മണി വരെ നടക്കുന്ന വായനക്കളരി മെയ് 20 വരെ തുടരുന്നതാണ്.
6 വയസ്സു മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളാണ് പങ്കെടുക്കുന്നത്.
#reading #program #organized #leadership #NaduvannurRamunniMasterLibrary #ReadingRoom