(kozhikode.truevisionnews.com) ഉത്ഘാടനത്തിനൊരുങ്ങി അതിമനോഹരിയായ അക്കരമുണ്ടിയാടി. നവീകരിച്ച കുളത്തിന്റെ ഉദ്ഘാടനം കേരള വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ വെള്ളിയാഴ്ച 3 മണിക്ക് നിർവഹിക്കും . എംഎൽഎ അഡ്വക്കേറ്റ് കെ എം സച്ചിൻദേവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് സുരേഷ് ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷി നേതാക്കളും പങ്കെടുക്കും.
ഇതോടൊപ്പം വാർഡിൽ ഗ്രാമപഞ്ചായത്ത് ഫണ്ട് വകയിരുത്തി പൂർത്തീകരിക്കപ്പെട്ട 39 പൊതുമരാമത്ത് പ്രവർത്തികളുടെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും. ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പ് പൊതു ആവശ്യങ്ങൾക്കായി കൂവപ്പറ്റ രാമക്കുറുപ്പ് എന്ന മനുഷ്യസ്നേഹി നിർമിച്ച അക്കര മുണ്ടിയിലെ കുളം കഴിഞ്ഞ കുറേ വർഷങ്ങളായി ഉപയോഗശൂന്യമായി മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരുന്നു .
ജനപ്രതിനിധികളുടെയും പൊതുപ്രവർത്തകരുടെയും അഭ്യർത്ഥന മാനിച്ച് കുളത്തിന്റെ ഇന്നത്തെ ഉടമയായ വടക്കേ കോയകോട്ട് ഇന്ദിര അമ്മ അത് സൗജന്യമായി ഗ്രാമപഞ്ചായത്തിനു വിട്ടു നൽകിയതിനെത്തുടർന്ന് ഒരു സ്വകാര്യ ആർക്കിടെക് പ്ലാൻ തയ്യാറാക്കി ആണ് കുളം നവീകരണം പ്രവർത്തനമാരംഭിച്ചത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി 29 ലക്ഷം രൂപ എസ്റ്റിമേറ്റിൽ, ലഭിച്ച സ്ഥലം പരമാവധി ഉപയോഗപ്പെടുത്തി കുളം നവീകരിക്കുകയും ചുറ്റും പാർക്ക് സജ്ജീകരിക്കുകയും ചെയ്തു.
അക്കരമുണ്ടിയടി സാംസ്കാരിക നിലയത്തിൽ പ്രവർത്തിക്കുന്ന ബോധി ഗ്രന്ഥാലയം വായനശാലയുടെ നേതൃത്വത്തിൽ ഉള്ള വായനക്കൂട്ടം അന്നേദിവസം 2.30ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി എച്ച് സുരേഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എംഎൽഎ അഡ്വക്കേറ്റ് കെ എം സച്ചിൻദേവ് ഉദ്ഘാടനം ചെയ്യും.
Content Highlight: AkkaramundiYadi was a beautiful sight Minister A K Saseendran will inaugurate the renovated pond
































