Mar 9, 2026 11:55 AM

കോഴിക്കോട് : ( www.truevisionnews.com )  മനസി ൻ്റെ കൂട്ടായ്മകൾ കൊണ്ട് വ്യത്യസ്തമാണ് കോഴിക്കോട് നഗരമെന്ന് മേയർ ഒ സദാശിവൻ . സിയസ്കൊ ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബ ബന്ധങ്ങൾ ചുരുങ്ങിയ ഈ കാലത്ത് അതിൻ്റെ വിടവ് നികത്തുന്നത് ഇഫ്‌താർ പോലുള്ള ആഘോഷങ്ങളിലൂടെയാണ്.

കേരളത്തിലെ മറ്റൊരു ജില്ലയിൽ പോയാലും സ്‌നേഹത്തിന് വില മതിക്കുന്ന ഇത്രയധികം കൂട്ടായ്മ കാണാൻ കഴിയില്ലന്നും മതസൗഹാർദ്ദത്തിന്റെ മികച്ച ഉദാഹരണമാണ് ഇത്തരം ഇഫ്താർ സംഗമങ്ങൾ എന്നും മേയർ കൂട്ടിച്ചേർത്തു.

സിയസ്കൊ ഐ.ടി ഐ ഹാളിൽ നടന്ന ചടങ്ങിൽ സിയസ്കൊ പ്രസിഡൻ്റ് സിബിവി സിദ്ദിഖ് അധ്യക്ഷത വഹിച്ചു. അഹമ്മദ് ദേവർ കോവിൽ എം എൽ എ മുഖ്യാതിഥിയായി. മനോരമ കോർഡിനേറ്റിങ് എഡിറ്റർ അനിൽ രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.

മുഹമ്മദ് സിറാജ് സലഫി ഇഫ്‌താർ സന്ദേശം നടത്തി. കൗൺസിലർമാരായ ടി പി എം ജിഷാൻ, എസ്.കെ അബൂബക്കർ , സിയസ്കൊ ജനറൽ സെക്രട്ടറി എം.വി ഫസൽ റഹ്മാൻ എന്നിവർ പ്രസംഗിച്ചു.

'Kozhikode city is different because of the associations of the mind O Sadashivan Ciasko organized an Iftar meeting

Next TV

Top Stories










https://kozhikode.truevisionnews.com/-