കോഴിക്കോട് : ( www.truevisionnews.com ) പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊമേഴ്സ്യൽ ഗ്യാസ് സിലിണ്ടറുകളുടെ വിതരണം കാര്യമായി തടസ്സപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ ഹോട്ടൽ, കേറ്ററിംഗ് വ്യവസായ മേഖലയുടെ നിലനിൽപ്പിനും പൊതുജനങ്ങളുടെ സൗകര്യത്തിനുമായി ആവശ്യമായ ഗ്യാസ് സിലിണ്ടറുകളുടെ കൃത്യമായ ലഭ്യത ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഹോട്ടൽ , കേറ്ററിംഗ് മേഖലകളുടെ പ്രവർത്തനം നിശ്ചലാവസ്ഥയിലേക്ക് കടക്കുകയാണ് . ഇതാകട്ടെ ഹോട്ടൽ, കേറ്ററിംഗ് വ്യവസായ മേഖലയെ വലിയ പ്രതിസന്ധിയിലാക്കുകയാണ്. ഈ മേഖലയുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനത്തെയും ബാധിക്കുന്നതോടൊപ്പം പൊതുജനങ്ങളെയും ബാധിച്ചു.
അതേ സമയം കൊമേഴ്സ്യൽ ഗ്യാസിന്റെ ലഭ്യതയെ കുറിച്ചോ വിതരണം എപ്പോൾ സാധാരണ നിലയിലേക്ക് മടങ്ങുമെന്ന കാര്യത്തിലോ ബന്ധപ്പെട്ട അധികൃതരിൽ നിന്നും വ്യക്തമായ വിവരങ്ങൾ ലഭിക്കാത്തത് ആശങ്കാജനകമാണെന്ന് കാലിക്കറ്റ് ചേംബർ പ്രസിഡൻ്റ് എ പി അബ്ദുല്ലക്കുട്ടിയും സെക്രട്ടറി ബോബിഷ് കുന്നത്തും പ്രസ്ഥാവനയിൽ അറിയിച്ചു.
Gas shortage Calicut Chamber demands government intervention

































