കോഴിക്കോട്: (kozhikode.truevisionnews.com) ഇൻഡോ ട്രാൻസ് വേൾഡ് ചേംബർ ഓഫ് കൊമേഴ്സിന്റെ (ഐടിസിസി) നേതൃത്വത്തിൽ കുടുംബ വ്യവസായത്തിന്റെ ശക്തിയെ വിശകലനം ചെയ്യുന്ന ബിസിനസ് കോൺക്ലേവ് മെയ് 5ന് നടക്കും. കാലിക്കറ്റ് ട്രേഡ് സെന്ററിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ പരിപാടി നടക്കും.
വ്യവസായികൾ, സംരംഭകർ, മാനേജ്മെന്റ് വിദ്യാർത്ഥികൾ, കുടുംബ വ്യവസായം മുന്നോട്ടു കൊണ്ടുപോകുവാൻ ആഗ്രഹിക്കുന്നവർ എന്നിവരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. ഉച്ചക്ക് 12 മണിക്ക് 'ഗ്രാൻഡ് ഗോൾഡ് ആൻഡ് ഡയമണ്ട്' എന്ന പുതുതായി ആരംഭിക്കുന്ന സ്ഥാപനത്തിന്റെ ലോഗോ പ്രകാശനം നടക്കും.
വ്യവസായ മേഖലയിലെ പ്രശസ്‌തരും പ്രചോദനാത്മകമായ പ്രകടനങ്ങളിലൂടെ ശ്രദ്ധ നേടിയ ആഗോള മനുഷ്യ സേവകൻ മോഹൻജി, മാനേജ്മെന്റ് ചിന്തകനും സംസ്ക്കാര വിദഗ്ദൻ സന്തോഷ് ബാബു, ബിസിനസ് തന്ത്രഞ്ജനും കോച്ചുമായ മധു ഭാസ്‌കരൻ, മെന്ററും ഗ്രോത്ത് സട്രാറ്റജിസ്റ്റ് വി.കെ. മാധവ് മോഹൻ, പ്രചോദനാത്മ പരിശീലക സഹല പർവീൻ, കോർപ്പറേറ്റ് കൺസൽട്ടൻറ് സി.എസ്. ആഷിക്ക് എ എം, ഡിജിറ്റൽ ലെഗസി ആർക്കിട്ടക്റ്റ് എ.എം. സുരേഷ് കുമാർ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കും.
വാർത്താ സമ്മേളനത്തിൽ ഐ ടി സി സി ചെയർമാൻ അബ്ദുൽ കരീം, എക്സി. ഡയറക്ടർ രാജേഷ് ശർമ, ഗ്രാൻഡ് ഗോൾഡ് ചെയർമാൻ ഷുക്കൂർ കിനാലൂർ, ഗ്രാൻഡ് ഗോൾഡ് എക്സി. ഡയറക്ടർ നിഷാന്ത് തോമസ്, ഐ ടി സി സി സെക്രട്ടറി ഹിബിൻ പാലക്കൽ എന്നിവർ പങ്കെടുത്തു.
പരിപാടിയിൽ പങ്കെടുക്കുന്നത് പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. ഫോൺ - 7592915555 വിളിക്കാവുന്നതാണ്
Business Conclave held Calicut Trade Center May fifth Kozhikode