കോഴിക്കോട്: (kozhikode.truevisionnews.com) പ്രതിസന്ധി നിറഞ്ഞ വർത്തമാന കാലത്ത് സഹകര മേഖലയിലെ പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാൻ സഹകരണ സ്ഥാപനങ്ങൾക്ക് കഴിയണമെന്ന് പ്രമുഖ സഹകാരിയും , കൺസ്യൂമർ ഫെഡ് മുൻ ചെയർമാനും , സി.പി ഐ.എം ജില്ലാ സെക്രട്ടറിയുമായ എം മെഹബൂബ് പറഞ്ഞു.
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂനിയൻ സി.ഐ ടി യു സംസ്ഥാന സമ്മേളന സ്വാഗത സംഘം രൂപികരണ യോഗം നളന്ദ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡണ്ട് പി.എം വഹീദ അധ്യക്ഷത വഹിച്ചു. യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറ എൻ കെ രാമചന്ദ്രൻ , സി.ഐ ടി യു ജില്ലാ ജനറൽ സെക്രടറി പി.കെ മുകുന്ദൻ , സി.ഐ ടി യു ജില്ലാ പ്രസിഡണ്ട് മാമ്പറ്റ ശ്രീധരൻ , സി.ഐ ടി.യു സംസ്ഥാന പ്രസിഡണ്ട് പ്രേമ,ഡി.വൈ എഫ് ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജു, എസ് എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം താജുദ്ധീൻ , സി.ഐ ടി യു ജില്ലാ ട്രഷറർ പി.കെ സന്തോഷ് കുമാർ, എൻ ജി.ഒ യൂനിയൻ ജില്ലാ സെക്രട്ടറി ദൈത്യേന്ദ്രൻ , എന്നിവർ സംസാരിച്ചു.
എം മെഹബൂബ് ചെയർമാനും എം.കെ ശശി കൺവീനറായും, ഇസുനിൽ കുമാർ ട്രഷററായും 1001 അംഗ സംഘാടക സമിതി രൂപീകരിച്ചു. 2026 ഫിബ്ര 7,8,9 തിയ്യതികളിൽ കോഴിക്കോട് വെച്ചാണ് സംസ്ഥാന സമ്മേളനം.
Cooperative employees should be ready to run on the paths of the new era: M Mehboob.
































.jpeg)
.jpeg)




