വിവരാവകാശ പ്രവർത്തകന് നേരെ വധ ഭീഷണി; ഉള്ളിയേരി പഞ്ചായത്ത് സെക്രട്ടറിക്കെതിരെ പരാതി

വിവരാവകാശ പ്രവർത്തകന് നേരെ വധ ഭീഷണി; ഉള്ളിയേരി പഞ്ചായത്ത് സെക്രട്ടറിക്കെതിരെ പരാതി
Mar 9, 2026 11:59 AM | By VIPIN P V

ഉള്ള്യേരി :( www.truevisionnews.com ) വിവരാവകാശ പ്രവർത്തകന് നേരെ ഉള്ളിയേരി പഞ്ചായത്ത് സെക്രട്ടറി വധ ഭീഷണി നടത്തിയെന്ന് പരാതി വിവരാവാകാശ പ്രവർത്തകൻ ഷമീർ നളന്ദ ഇത് സംബന്ധിച്ച് അത്തോളി പോലീസിൽ പരാതി നൽകി.ഗ്രാമ പഞ്ചായത്തിൻ്റെ വാർഷിക ഓഡിറ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഉയർന്ന ക്രമക്കേടുകളെ കുറിച്ചും മത്സ്യ മാർക്കറ്റുമായി ബന്ധപ്പെട്ട അപാകതകളെ കുറിച്ചും വിവരാവകാശ നിയമപ്രകാരം രേഖകൾ ശേഖരിച്ച് വിജിലൻസിൽ പരാതി നൽകിയതിന് പിന്നാലെയാണ് ഫോണിലൂടെ പഞ്ചായത്ത് സെക്രട്ടറി സുനിൽ ഡേവിഡ് അസഭ്യവർഷവും വധഭീഷണിയും മുഴക്കിയെന്ന് പരാതിയിൽ പറയുന്നു.

പഞ്ചായത്ത് സെക്രട്ടറിക്ക് പുറമെ ഒരു രാഷ്‌ട്രീയ പാർട്ടിയുടെ യുവജന സംഘടനയുടെ കൊല്ലം ജില്ല സെക്രട്ടറി എന്ന് പരിചയപ്പെടുത്തി ഫോണിൽ ബന്ധപ്പെട്ട് മറ്റൊരു വ്യക്തിയും ഭീഷണി മുഴക്കിയിട്ടുണ്ട്. നേരത്തെയും പഞ്ചായത്ത് സെക്രട്ടറി സമാന രീതിയിൽ അസഭ്യവർഷം നടത്തിയതായി ഷമീർ നളന്ദ ആരോപിച്ചു.

വിഷയത്തിൽ പഞ്ചായത്ത് സെക്രട്ടറിയുടെ ഫോൺ സംഭാഷണം റിക്കോർഡ് ചെയ്തതടക്കം ഉൾപ്പെടുത്തി ജില്ലാ കലക്ടർക്കും പഞ്ചായത്ത് പ്രിൻസിപ്പൾ സെക്രട്ടറിയിക്കും പരാതി നൽകിയതായി ഷമീർ നളന്ദ പറഞ്ഞു.

Death threat against RTI activist Complaint against Ulliyeri Panchayat Secretary

Next TV

Related Stories
ആർ എം ബി എഫ് കാലിക്കറ്റ് പുതിയ ഭാരവാഹികൾ ചുമതലയേറ്റു

Mar 25, 2026 10:12 AM

ആർ എം ബി എഫ് കാലിക്കറ്റ് പുതിയ ഭാരവാഹികൾ ചുമതലയേറ്റു

ആർ എം ബി എഫ് കാലിക്കറ്റ് പുതിയ ഭാരവാഹികൾ...

Read More >>
എല്‍ഡിഎഫിന് തന്നെ മുന്‍തൂക്കം; കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

Mar 24, 2026 11:38 AM

എല്‍ഡിഎഫിന് തന്നെ മുന്‍തൂക്കം; കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

നിയമസഭാ തെരഞ്ഞെടുപ്പ് , എല്‍ഡിഎഫിന് തന്നെ മുന്‍തൂക്കം , കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ, മാധ്യമസര്‍വേകള്‍...

Read More >>
അറിയപ്പെടാത്ത ക്ഷേത്രങ്ങളെക്കുറിച്ച് അറിയാം; ടെംമ്പിൾ അഡ്രസ് ഒരുങ്ങുന്നു ഉദ്ഘാടനം ഇന്ന്

Mar 18, 2026 03:34 PM

അറിയപ്പെടാത്ത ക്ഷേത്രങ്ങളെക്കുറിച്ച് അറിയാം; ടെംമ്പിൾ അഡ്രസ് ഒരുങ്ങുന്നു ഉദ്ഘാടനം ഇന്ന്

അറിയപ്പെടാത്ത ക്ഷേത്രങ്ങളെക്കുറിച്ച് അറിയാം, ടെംമ്പിൾ അഡ്രസ് ഒരുങ്ങുന്നു ഉദ്ഘാടനം...

Read More >>
ഗ്യാസ് ക്ഷാമം: സർക്കാർ ഇടപെടണമെന്ന് കാലിക്കറ്റ് ചേംബർ

Mar 12, 2026 06:48 PM

ഗ്യാസ് ക്ഷാമം: സർക്കാർ ഇടപെടണമെന്ന് കാലിക്കറ്റ് ചേംബർ

ഗ്യാസ് ക്ഷാമം, സർക്കാർ ഇടപെടണമെന്ന് കാലിക്കറ്റ്...

Read More >>
കെയർ ഫൗണ്ടേഷൻ -നാംകോസ് മുട്ടഗ്രാമം പദ്ധതി പ്രഖ്യാപനം:'ജേർണി ഓഫ് ഹോപ്പ്' മാർച്ച് 13 ന്

Mar 11, 2026 03:47 PM

കെയർ ഫൗണ്ടേഷൻ -നാംകോസ് മുട്ടഗ്രാമം പദ്ധതി പ്രഖ്യാപനം:'ജേർണി ഓഫ് ഹോപ്പ്' മാർച്ച് 13 ന്

കെയർ ഫൗണ്ടേഷൻ -നാംകോസ് മുട്ടഗ്രാമം പദ്ധതി പ്രഖ്യാപനം, 'ജേർണി ഓഫ് ഹോപ്പ്' മാർച്ച് 13...

Read More >>
Top Stories

https://kozhikode.truevisionnews.com/-