വിവരാവകാശ നിയമത്തിൽ ഒഴികഴിവുകൾക്ക് ഇടമില്ലെന്ന് വിവരാവകാശ കമീഷണർ

വിവരാവകാശ നിയമത്തിൽ ഒഴികഴിവുകൾക്ക് ഇടമില്ലെന്ന് വിവരാവകാശ കമീഷണർ
Nov 14, 2025 10:10 PM | By Kezia Baby

കോഴിക്കോട്: (https://kozhikode.truevisionnews.com/) വിവരാവകാശ നിയമപ്രകാരം വിവരം നൽകാതിരുന്നാലോ വിവരം നൽകാൻ താമസിച്ചാലോ ഒഴികഴിവുകൾ പറഞ്ഞ് ഉദ്യോഗസ്ഥർക്ക് രക്ഷപ്പെടാൻ വിവരാവകാശ നിയമത്തിൽ വ്യവസ്ഥകളില്ലെന്ന് സംസ്ഥാന വിവരാവകാശ കമീഷണർ ടി കെ രാമകൃഷ്ണൻ.

കോഴിക്കോട് താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന ഹിയറിങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ അപേക്ഷ ലഭിച്ചാൽ എത്രയും പെട്ടെന്നോ പരമാവധി 30 ദിവസത്തിനുള്ളിലോ വിവരം നൽകണമെന്നാണ് നിയമം അനുശാസിക്കുന്നത്.

ഓഫീസിൽ ആവശ്യത്തിന് ജീവനക്കാരില്ലെന്നും ജീവനക്കാർ അവധിയിൽ ആണെന്നും മറ്റും പറഞ്ഞ് വിവരം നൽകാതിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിവരം നൽകാതിരിക്കുകയോ വിവരം നൽകുന്നതിൽ കാലതാമസം നേരിടുകയോ ചെയ്താൽ കർശന ശിക്ഷാ നടപടികൾ ഉണ്ടാകുമെന്ന് കമീഷണർ മുന്നറിയിപ്പ് നൽകി.

രേഖകളുടെ പകർപ്പിനായി ഫീസടക്കാൻ തെറ്റായ ഹെഡ് ഓഫ് അക്കൗണ്ട് നൽകിയ മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസറോട് അപേക്ഷകന് രേഖകൾ സൗജന്യമായി നൽകാൻ കമീഷണർ നിർദ്ദേശിച്ചു.

അപേക്ഷയിൽ ഫയൽ കാണാനില്ലെന്ന് മറുപടി നൽകിയ എടരിക്കോട് ഗ്രാമപഞ്ചായത്ത് പബ്ലിക് ഇൻഫർമേഷൻ ഓഫീസറോട് ഫയൽ കണ്ടെത്തി വിവരം നൽകണമെന്നും നഷ്ടരേഖകൾക്ക് വ്യക്തമായ തെളിവുകൾ ഹാജരാക്കണമെന്നും നിർദ്ദേശിച്ചു.

വിവരാവകാശ അപേക്ഷക്ക് വിവരം നൽകാതെ രേഖകൾ ഓഫീസിൽ വന്ന് പരിശോധിക്കാമെന്ന മറുപടി സ്വീകാര്യമല്ലെന്നും കമീഷണർ പറഞ്ഞു. ഹിയറിങ്ങിൽ പരിഗണിച്ച 14 പരാതികൾ തീർപ്പാക്കി.

Right to Information Act

Next TV

Related Stories
ആർ എം ബി എഫ് കാലിക്കറ്റ് പുതിയ ഭാരവാഹികൾ ചുമതലയേറ്റു

Mar 25, 2026 10:12 AM

ആർ എം ബി എഫ് കാലിക്കറ്റ് പുതിയ ഭാരവാഹികൾ ചുമതലയേറ്റു

ആർ എം ബി എഫ് കാലിക്കറ്റ് പുതിയ ഭാരവാഹികൾ...

Read More >>
എല്‍ഡിഎഫിന് തന്നെ മുന്‍തൂക്കം; കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

Mar 24, 2026 11:38 AM

എല്‍ഡിഎഫിന് തന്നെ മുന്‍തൂക്കം; കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

നിയമസഭാ തെരഞ്ഞെടുപ്പ് , എല്‍ഡിഎഫിന് തന്നെ മുന്‍തൂക്കം , കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ, മാധ്യമസര്‍വേകള്‍...

Read More >>
അറിയപ്പെടാത്ത ക്ഷേത്രങ്ങളെക്കുറിച്ച് അറിയാം; ടെംമ്പിൾ അഡ്രസ് ഒരുങ്ങുന്നു ഉദ്ഘാടനം ഇന്ന്

Mar 18, 2026 03:34 PM

അറിയപ്പെടാത്ത ക്ഷേത്രങ്ങളെക്കുറിച്ച് അറിയാം; ടെംമ്പിൾ അഡ്രസ് ഒരുങ്ങുന്നു ഉദ്ഘാടനം ഇന്ന്

അറിയപ്പെടാത്ത ക്ഷേത്രങ്ങളെക്കുറിച്ച് അറിയാം, ടെംമ്പിൾ അഡ്രസ് ഒരുങ്ങുന്നു ഉദ്ഘാടനം...

Read More >>
ഗ്യാസ് ക്ഷാമം: സർക്കാർ ഇടപെടണമെന്ന് കാലിക്കറ്റ് ചേംബർ

Mar 12, 2026 06:48 PM

ഗ്യാസ് ക്ഷാമം: സർക്കാർ ഇടപെടണമെന്ന് കാലിക്കറ്റ് ചേംബർ

ഗ്യാസ് ക്ഷാമം, സർക്കാർ ഇടപെടണമെന്ന് കാലിക്കറ്റ്...

Read More >>
കെയർ ഫൗണ്ടേഷൻ -നാംകോസ് മുട്ടഗ്രാമം പദ്ധതി പ്രഖ്യാപനം:'ജേർണി ഓഫ് ഹോപ്പ്' മാർച്ച് 13 ന്

Mar 11, 2026 03:47 PM

കെയർ ഫൗണ്ടേഷൻ -നാംകോസ് മുട്ടഗ്രാമം പദ്ധതി പ്രഖ്യാപനം:'ജേർണി ഓഫ് ഹോപ്പ്' മാർച്ച് 13 ന്

കെയർ ഫൗണ്ടേഷൻ -നാംകോസ് മുട്ടഗ്രാമം പദ്ധതി പ്രഖ്യാപനം, 'ജേർണി ഓഫ് ഹോപ്പ്' മാർച്ച് 13...

Read More >>
Top Stories

News Roundup

https://kozhikode.truevisionnews.com/-