ബാലുശ്ശേരി: (kozhikode.truevisionnews.com) സച്ചിൻ ദേവ് എംഎൽഎയുടെ കെടുകാര്യസ്ഥതക്കെതിരെ ബാലുശ്ശേരി ഓഫീസിലേക്ക് ബി.ജെ. പി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ബാലുശേരി നിയോജക മണ്ഡലം കമ്മറ്റി നടത്തിയ പ്രതിഷേധ മാർച്ച് സംസ്ഥാന സമിതി അംഗം വി.വി.രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജന: സെക്രട്ടറി എൻ.പി.രാമദാസ് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റുമാരായ രാജേഷ് പുത്തഞ്ചേരി, ഷൈനി ജോഷി, മേഖലാ സെക്രട്ടറി എം.സി.ശശീന്ദ്രൻ .ജില്ലാ ഭാരവാഹികളായ സി.പി.സതീഷൻ,ആർ.എം. കുമാരൻ , ലിബിൻ ബാലുശ്ശേരി, രാജേന്ദ്രൻ കുളങ്ങര, ശോഭാ രാജൻ, രാജേഷ് കായണ്ണ , പ്രജീഷ് കിനാലൂർ, പ്രമോദ്,ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
BJP organizes protest march against Balussery mismanagement

































