Mar 5, 2026 01:01 PM

ബാലുശ്ശേരി :( www.truevisionnews.com ) ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രവികസനവുമായി ബന്ധപ്പെട്ട് സച്ചിൻ ദേവ് എം.എൽ എ യ്ക്കെതിരെയുള്ള കോൺഗ്രസ്സിൻ്റെ ആരോപണം കള്ളപ്രചാരണമെന്ന് സിപിഎം പനങ്ങാട് ലോക്കൽ കമ്മിറ്റി. ഇത് 'കനഗോലു'വിൻ്റെ നിർദേശപ്രകാരം വി.ഡി സതീശൻ ഉൾപ്പെടെ നടത്തുന്ന നുണ പ്രചാരണത്തിൻ്റെയും കള്ളപ്രചാരണത്തിൻ്റെയും ചുവടുപിടിച്ചുള്ള ആരോപണമാണെന്ന് സിപിഎം പനങ്ങാട് ലോക്കൽ കമ്മിറ്റി ആരോപിക്കുന്നു.

'അഡ്വ: കെ.എം. സച്ചിൻ ദേവ് എം.എൽ എ നിരന്തരമായി നടത്തിയ ശ്രമങ്ങളുടെ ഭാഗമായി ക്ഷേത്രത്തിൻ്റെയും അനുബന്ധ വികസന പ്രവർത്തനങ്ങൾക്കുമായി നാലര കോടി രൂപ അനുവദിക്കപ്പെടുകയുണ്ടായി. ഇതിൽ ടെൻഡർ ചെയ്ത ഇറിഗേഷൻ വകുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ ഉദ്ഘാടനമാണ് 04.03.26 ന് നടത്തിയത്. ഇത് കോൺഗ്രസ് ആരോപിക്കുന്നത് പോലെ വർഷങ്ങൾക്ക് മുമ്പുള്ള മഞ്ഞപ്പുഴ നവീകരണവുമായി ബന്ധപ്പെട്ട് ഉള്ള പ്രവൃത്തിയല്ലെന്ന്' ലോക്കൽ കമ്മറ്റി പറയുന്നു.

മറ്റൊരു ആരോപണം ക്ഷേത്രത്തിൽ അന്നദാനമണ്ഡപവും ക്ഷേത്ര കല പരിശീലന കളരിയും ഉൾപ്പെടെയുള്ള വികസനപദ്ധതികൾക്ക് ടൂറിസം വകുപ്പിൻ്റെ അംഗീകാരം ലഭിച്ചിട്ടില്ല എന്നതാണ്. ഇത് നുണ പ്രചാരണമാണെന്നും രണ്ടര കോടി രൂപയുടെ പ്രവൃത്തികൾ ഭരണാനുമതി ലഭ്യമായതിനു ശേഷം ടെൻഡർ നടപടിയിലേക്ക് കടന്നിരിക്കുകയാണെന്നും കമ്മറ്റി വ്യക്തമാക്കി.

'ഇത് മറച്ച് വെച്ച് കള്ള പ്രചാരണം നടത്തുന്നത് ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതിനാണ്. അതോടൊപ്പം വികസന രംഗത്ത് വൻമുന്നേറ്റം സൃഷ്ട്ടിച്ച ബാലുശ്ശേരിക്കാർ ഹൃദയത്തിലേറ്റിയ എം.എൽ.എയെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യം വെച്ചുള്ളതുമാണെന്നും സിപിഎം കമ്മറ്റി ചൂണ്ടിക്കാട്ടി.

ഇത് ജനങ്ങൾ തിരിച്ചറിയണം.

'മറ്റ് ട്രസ്റ്റി ബോർഡുമായി ബന്ധപ്പെടുത്തി ആരോപിച്ചതെല്ലാം വസ്തുതതാ വിരുദ്ധമായ കാര്യങ്ങളാണ്. നഷ്ടപ്പെട്ട ക്ഷേത്രഭരണം ഏതു വിധേനയെങ്കിലും പിടിച്ചെടുക്കാനുള്ള കുതന്ത്രങ്ങളുടെ ഭാഗമായാണ് സമ്മർദത്തിലൂടെയും ഭീഷണിയിലൂടെയും പാരമ്പര്യ ട്രസ്റ്റി ഫിറ്റ് പേഴ്സണെ കൊണ്ട് കേസ് കൊടുപ്പിച്ചത്. ഇതിന് പിന്നിലാരെന്ന് വ്യക്തമാണ്'.

അധികാരം നഷ്ടപ്പെട്ട പ്രാദേശിക നേതാവിൻ്റെ വ്യക്തിതാൽപര്യത്തിന് ക്ഷേത്രത്തെ കരുവാക്കുകയാണെന്ന് ലോക്കൽ കമ്മിറ്റി ആരോപിക്കുന്നു. 'ക്ഷേത്രത്തിലെ സ്വർണ ഉരുപ്പടികൾ കളവ് നടത്തിയ കോൺഗ്രസ്കാരനായ മുൻ എക്സിക്കുട്ടീവ് ഓഫീസർ വിനോദ് കുമാറിനെ ഉടനെ അറസ്റ്റ് ചെയ്യണമെന്നും ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗത്തിൽ സി.കെ പ്രദീഷ് അധ്യക്ഷത വഹിച്ചു വി.എം കുട്ടികൃഷ്ണൻ ആർ.കെ. മനോജ് കെ.വി.ദാമോദരൻ മാസ്റ്റർ സംസാരിച്ചു.

Congress's allegations against Sachin Dev MLA are false propaganda CPM Panangad Local Committee

Next TV

Top Stories










https://kozhikode.truevisionnews.com/-