#BeypurInternationalWaterfest | ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ്: കലയുടെയും മേളപ്പെരുപ്പത്തിനൊരുങ്ങി ബേപ്പൂർ

#BeypurInternationalWaterfest | ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ്: കലയുടെയും മേളപ്പെരുപ്പത്തിനൊരുങ്ങി ബേപ്പൂർ
Dec 18, 2023 07:57 PM | By VIPIN P V

ബേപ്പൂർ: (kozhikode.truevisionnews.com) പുരാതന തുറമുഖ നഗരമായ ബേപ്പൂരിൽ അവധിക്കാല ആവേശത്തിലേക്ക് കടക്കുകയാണ്.

സാഹസിക ജല കായിക മത്സരങ്ങൾക്കൊപ്പം കലയുടെയും മേളപ്പെരുപ്പത്തിനൊരുങ്ങി ബേപ്പൂർ. ഡിസംബർ 26 മുതൽ 29 വരെ നടക്കുന്ന ബേപ്പൂർ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിനോടനുബന്ധിച്ചാണ് കലാ പരിപാടികൾ സംഘടിപ്പിക്കുന്നത്.


കേരളത്തിലെ പ്രഗത്ഭ ​ഗായകർക്കൊപ്പം മികച്ച ബാന്റുകളും ബേപ്പൂരിൽ സം​ഗീതമഴ പൊഴിക്കാനെത്തും. ബാംബൂ മ്യൂസിക്, തേക്കിൻകാട് ബാന്റ്, അബ്രാകഡബ്ര, ഹണി ഡ്രോപ്പ് എന്നിവയാണ് ബേപ്പൂരിലെത്തുന്ന പ്രമുഖ ബാന്റുകൾ.

കേരളത്തിൽ അങ്ങോളമിങ്ങോളം സം​ഗീതാസ്വാ​ദകരുടെ മനംകവർന്ന കലാപ്രകടനങ്ങൾ ബേപ്പൂരിലെത്തുന്നവർക്ക് പുത്തനനുഭവമാകും. ബേപ്പൂർ, ചാലിയം, നല്ലൂർ, കോഴിക്കോട് ബീച്ച് കൾച്ചറൽ സ്റ്റേജ് എന്നിവിടങ്ങളിൽ വെെകുന്നേരം മുതൽ രാത്രിവരെയാണ് പരിപാടികൾ അരങ്ങേറുക.

26ന് വൈകുന്നേരം 6 മണിക്ക് ബേപ്പൂർ ബീച്ചിലാണ് ഉദ്ഘാടന ചടങ്ങ്. തുടർന്ന് ചലച്ചിത്ര പിന്നണി ഗായകനും കർണാടക സംഗീതജ്ഞനുമായ ഹരിചരണിന്റെ സംഗീത പരിപാടി അരങ്ങേറും.

ചാലിയം ബീച്ചിൽ ആവേശത്തിരയുയർത്താൻ എ.ആർ റഹ്മാൻ ഹിറ്റ്സുമായി തേജ് മെർവിനും അൻവർ സാദത്തും എത്തും. നല്ലൂരിൽ വയലി ബാംബൂ മ്യൂസിക് അരങ്ങേറും. മുള ഉപകരണങ്ങൾ കൊണ്ട് മുളസം​ഗീതത്തിന്റെ ശ്രവ്യാനുഭവമാണ് കാണികൾക്ക് വയലി ബാംബൂ മ്യൂസിക് സമ്മാനിക്കുക.

ഡിസംബർ 27ന് യുവ പിന്നണി ​ഗായകരായ സിദ്ധാർത്ഥ് മേനോൻ, നിത്യ മാമൻ എന്നിവരുടെ സംഗീത പരിപാടി ബേപ്പൂരിലും നിഷാദ്, മൃദുല വാരിയർ തുടങ്ങിയവർ പങ്കെടുക്കുന്ന സംഗീത പരിപാടി ചാലിയത്തും നടക്കും. താള മേളങ്ങളുടെ മാന്ത്രികതയുമായി ആട്ടം കലാസമിതിയുടെയും തേക്കിൻകാട് ബാന്റിന്റെയും സംഗീത പരിപാടി നല്ലൂരിലും അരങ്ങേറും.

28ന് ബേപ്പൂർ ബീച്ചിൽ പ്രശസ്ത പിന്നണി ​ഗായകനായ ഉണ്ണിമേനോൻ അവതരിപ്പിക്കുന്ന ഉണ്ണിമേനോൻ ഷോ നടക്കും. ചാലിയത്ത് അഫ്സൽ ഷോയും കോഴിക്കോട് ബീച്ചിലെ കൾച്ചറൽ സ്റ്റേജിൽ റാഫി- മുകേഷ് നൈറ്റും അരങ്ങേറും.

നല്ലൂരിൽ ഹണി ഡ്രോപ്പ് ബാൻഡ് ഷോ, പ്രദീപ് ഹുഡിനോയുടെ മാജിക് ഷോ എന്നിവയും നടക്കും.

ഡിസംബർ 29 ന് ബേപ്പൂരിൽ സച്ചിൻ വാര്യർ, ആര്യ ദയാൽ ബാന്റിന്റെ സംഗീത പരിപാടിയും നല്ലൂരിൽ അബ്രാകഡബ്ര ഷോയും ചാലിയത്ത് സമീർ ബിൻസി ഖവാലിയുടെ സം​ഗീത വിരുന്നും നടക്കും.

കേരളത്തിന്റെ തീരപ്രദേശങ്ങൾ പ്രാകൃതമായ പ്രകൃതി സൗന്ദര്യത്താൽ സമ്പന്നമാണ്. ലോകമെമ്പാടുമുള്ള വ്യാപാരികളെയും സന്ദർശകരെയും ആകർഷിച്ച, വിവിധ വിഭവങ്ങളുള്ള ഏറ്റവും ദൈർഘ്യമേറിയ തീരപ്രദേശമുള്ള മലബാറിൽ ഇത് പ്രത്യേകിച്ചും സത്യമാണ്.

പുരാതന കാലം മുതൽ, സുഗന്ധവ്യഞ്ജന/പരുത്തി വ്യാപാരത്തിന്റെയും തദ്ദേശീയ കപ്പൽ നിർമ്മാണത്തിന്റെയും സമ്പന്നമായ പൈതൃകമുണ്ട് ബേപ്പൂരിന്.

വടക്കൻ കേരളത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന തുറമുഖമായ ബേപ്പൂർ, പ്രകൃതി വിഭവങ്ങൾ, ചരിത്രം, സംസ്കാരം, പൈതൃകം എന്നിവയാൽ സമ്പുഷ്ടമാണ്. സാഹസികത തേടുന്നവർക്ക് സ്വാഗതം.

#Beypur #International #Waterfest: #Beypur #gearing #for #art #fair #festival

Next TV

Related Stories
ലഹരിക്കെതിരേ ഫ്ളഡ്‌ലിറ്റ് 'സോക്കർ ഡ്രീംസ്' ചാമ്പ്യൻഷിപ്പുമായി കൊടിയത്തൂർ ഫുട്‌ബോൾ അക്കാദമി, വമ്പിച്ച വിജയമാക്കാൻ തീരുമാനം

Jan 27, 2026 11:30 AM

ലഹരിക്കെതിരേ ഫ്ളഡ്‌ലിറ്റ് 'സോക്കർ ഡ്രീംസ്' ചാമ്പ്യൻഷിപ്പുമായി കൊടിയത്തൂർ ഫുട്‌ബോൾ അക്കാദമി, വമ്പിച്ച വിജയമാക്കാൻ തീരുമാനം

ലഹരിക്കെതിരേ ഫ്ളഡ്‌ലിറ്റ് 'സോക്കർ ഡ്രീംസ്' ചാമ്പ്യൻഷിപ്പുമായി കൊടിയത്തൂർ ഫുട്‌ബോൾ അക്കാദമി, വമ്പിച്ച വിജയമാക്കാൻ...

Read More >>
പുതുവത്സരം; പ്രതീക്ഷയും പ്രത്യാശയും ചർച്ച നടത്തി

Jan 3, 2026 02:51 PM

പുതുവത്സരം; പ്രതീക്ഷയും പ്രത്യാശയും ചർച്ച നടത്തി

പുതുവത്സരം, പ്രതീക്ഷയും പ്രത്യാശയും ചർച്ച...

Read More >>
പുതുവത്സരത്തെ വരവേറ്റ് അരുൺ ലൈബ്രറി

Jan 2, 2026 02:58 PM

പുതുവത്സരത്തെ വരവേറ്റ് അരുൺ ലൈബ്രറി

പുതുവത്സരത്തെ വരവേറ്റ് അരുൺ...

Read More >>
ഫോട്ടോ ഗ്രാഫർമാരെ കലാകാരൻമാർക്കുള്ള ക്ഷേമനിധിയിൽ ഉൾപ്പെടുത്തണം - സെൻട്രൽ ഓർഗനൈസേഷൻ ഓഫ് ക്യാമറ ആർട്ടിസ്റ്റ്

Jan 2, 2026 02:54 PM

ഫോട്ടോ ഗ്രാഫർമാരെ കലാകാരൻമാർക്കുള്ള ക്ഷേമനിധിയിൽ ഉൾപ്പെടുത്തണം - സെൻട്രൽ ഓർഗനൈസേഷൻ ഓഫ് ക്യാമറ ആർട്ടിസ്റ്റ്

ഫോട്ടോ ഗ്രാഫർമാരെ കലാകാരൻമാർക്കുള്ള ക്ഷേമനിധിയിൽ ഉൾപ്പെടുത്തണം, സി.ഒ.സി.എ...

Read More >>
ഡോ അനിൽ ബാലചന്ദ്രൻ്റെ കരുതൽ; അഞ്ച് പെൺകുട്ടികൾക്ക് മംഗല്യ ഭാഗ്യം

Jan 1, 2026 06:00 PM

ഡോ അനിൽ ബാലചന്ദ്രൻ്റെ കരുതൽ; അഞ്ച് പെൺകുട്ടികൾക്ക് മംഗല്യ ഭാഗ്യം

ഡോ അനിൽ ബാലചന്ദ്രൻ്റെ കരുതൽ, അഞ്ച് പെൺകുട്ടികൾക്ക് മംഗല്യ...

Read More >>
മാനാഞ്ചിറ-മലാപ്പറമ്പ് റോഡ് നിര്‍മാണം ജനുവരിയില്‍ പൂര്‍ത്തിയാക്കും- മന്ത്രി പി എ മുഹമ്മദ് റിയാസ്

Dec 22, 2025 07:49 PM

മാനാഞ്ചിറ-മലാപ്പറമ്പ് റോഡ് നിര്‍മാണം ജനുവരിയില്‍ പൂര്‍ത്തിയാക്കും- മന്ത്രി പി എ മുഹമ്മദ് റിയാസ്

മാനാഞ്ചിറ-മലാപ്പറമ്പ് റോഡ് നിര്‍മാണം ജനുവരിയില്‍ പൂര്‍ത്തിയാക്കും- മന്ത്രി പി എ മുഹമ്മദ്...

Read More >>
Top Stories










News Roundup






https://kozhikode.truevisionnews.com/-