കോഴിക്കോട് : ( kozhikode.truevisionnews.com ) എത്ര കേട്ടാലും മതിവരാത്ത റഫി ഗാനങ്ങൾ ഒരിക്കൽ കൂടി സംഗീതാസ്വദകരുടെ മനം കവർന്നു പ്രത്യേകിച്ച് കോഴിക്കോട്ടെ റഫി ആരാധകരുടെ . അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ 101 ആം ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി മുഹമ്മദ് റഫി ഫൗണ്ടേഷൻ സംഘടിപ്പിച്ച മെഗാ റഫി നൈറ്റിൽ ഇത്തവണ 3 ബോളിവുഡ് ഗായകരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
ഷിർദ്ദി വാലേ സായ് ബാബ എന്ന് തുടങ്ങുന്ന അമർ അക്ബർ ആൻ്റണി ഗായകരായ മുഹമ്മദ് അസ്ലം ബാഗ്ളൂർ, നാനു ഗുർജാർ, മിർ മെയ്റോയി എന്നിവർ ഒരുമിച്ച് ആലപിച്ചാണ് റഫി നൈറ്റ് ന് തുടക്കമിട്ടത്.
അഷിത പ്രകാശ്, ഗോപികാ മേനോൻ എന്നിവരും മറ്റ് ഗാനങ്ങൾ ആലപിച്ചു. താജ് മഹൽ ചിത്രത്തിലെ ജോ വാദാ കി ആവോ എന്ന ഗാനം 'നാനു ഗുർജാറും ഗോപികാ മേനോനും ആലപിച്ചപ്പോൾ നിറഞ്ഞ കരഘോഷമായിരുന്നു. അമർ അക്ബർ ആൻ്റണിയിലെ പർദാ ഹെ പർദാ ഗാനത്തോടെ റഫി നൈറ്റ് സമാപിച്ചു.
ബീച്ച് ഫ്രീഡം സ്ക്വയറിൽ നടന്ന മെഗാ റഫിനൈറ്റ് എൻക്വയറി കമ്മീഷണർ വിജിലൻസ് ജഡ്ജ് ഷിബു തോമസ് ഉദ്ഘാടനം ചെയ്തു, പ്രസിഡണ്ട് മെഹറൂഫ് മണലൊടി അധ്യക്ഷത വഹിച്ചു. നടൻ വിനോദ് കോവൂർ മുഖ്യാതിഥിയായി. സെക്രട്ടറി നയൻ ജെഷാ, ട്രഷറർ മുരളി ലുമിനാസ്, വൈ.പ്രസിഡണ്ടുമാരായ കെ. സലാം, കെ.സുബൈർ, മുർഷിദ് അഹമ്മദ്, ജോയിൻ്റ് സെക്രട്ടറിമാരായ സന്നാഫ് പാലക്കണ്ടി, എ പി മുഹമ്മദ് റഫി യു. അഷറഫ് എന്നിവർ പ്രസംഗിച്ചു.
കോഴിക്കോട് ഹരിദാസ്, സോമൻ, സംഘവും, ഓർക്കസ്ട്രേഷൻ നയിച്ചു. ബെന്ന ചേന്ദമംഗല്ലൂർ, പരിപാടി കോംപെയറായിരുന്നു.
Rafi songs flowed on the beach captivating the hearts of the audience



































