കൊയിലാണ്ടി: ( kozhikode.truevisionnews.com ) കൊയിലാണ്ടി എളവട്ടേരി അരുൺ ലൈബ്രറികളുടെയും കൊയിലാണ്ടി ഗവൺമെൻറ് ഐടിഐ സപ്തദിന ക്യാമ്പിൽ പങ്കെടുത്ത എൻ.എസ്.എസ്. വളണ്ടിയർമാരുടെയും ആഭിമുഖ്യത്തിൽ പുതുവർഷ ആഘോഷം നടത്തി.ലൈബ്രറി പ്രസിഡൻറ് എൻ. എം .നാരായണൻ അധ്യക്ഷനായ ചടങ്ങ് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. എൻ. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മെമ്പർമാരായ എം. ശശികുമാർ, പടിഞ്ഞാറെ ഈന്തോളി ഷീജ ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ, കൊയിലാണ്ടി ഐ.ടി.ഐ ഗ്രൂപ്പ് ഇൻസ്ട്രക്ടർ ജിജേഷ് ലൈബ്രറി ജോയിൻ്റ് സെക്രട്ടറി കെ. ജയന്തി , ടി.എം. ഷീജ എന്നിവർ സംസാരിച്ചു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്ത് അംഗങ്ങളെ ആദരിച്ചു.പൊയിൽക്കാവ് സെവൻ നോട്ട്സ് ഓർക്കസ്ട്രയുടെ നേതൃത്വത്തിൽ ഗാനമേള നടന്നു.രാജ്മോഹൻ മാസ്റ്റർ സുരഭി ടീച്ചർ എന്നിവർ ഗാനമേള നയിച്ചു.
Arun Library welcomes the New Year







































