ഫോട്ടോ ഗ്രാഫർമാരെ കലാകാരൻമാർക്കുള്ള ക്ഷേമനിധിയിൽ ഉൾപ്പെടുത്തണം - സെൻട്രൽ ഓർഗനൈസേഷൻ ഓഫ് ക്യാമറ ആർട്ടിസ്റ്റ്

ഫോട്ടോ ഗ്രാഫർമാരെ കലാകാരൻമാർക്കുള്ള ക്ഷേമനിധിയിൽ ഉൾപ്പെടുത്തണം - സെൻട്രൽ ഓർഗനൈസേഷൻ ഓഫ് ക്യാമറ ആർട്ടിസ്റ്റ്
Jan 2, 2026 02:54 PM | By VIPIN P V

കോഴിക്കോട് : ( kozhikode.truevisionnews.com ) ഫോട്ടോ ഗ്രാഫർമാരെ കലാകാരൻമാർക്കുള്ള ക്ഷേമനിധിയിൽ ഉൾപ്പെടുത്തണം എന്ന് സെൻട്രൽ ഓർഗനൈസേഷൻ ഓഫ് ക്യാമറ ആർട്ടിസ്റ്റ് നാലാം വാർഷിക സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. 2025 ഡിസംബർ 30 ചൊവ്വാഴ്ച്ച ബേപ്പൂർ എം ആർ ഗ്രീൻ കൺവെൻഷൻ സെന്റെറിൽ വെച്ച്‌ നടന്ന സമ്മേളനം പ്രശസ്ത ഫോട്ടോഗ്രാഫർ ശ്രീ പി.മുസ്തഫ ഉദ്ഘാടനം ചെയ്തു.

സി.ഒ.സി.എ ജില്ല പ്രസിഡന്റ് ബബിലേഷ് പെപ്പർ ലൈറ്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജില്ല സിക്രട്ടറി ശ്രീ വിനൂപ് ചന്ദ്രൻ വാർഷിക പ്രവർത്തന റിപ്പോർട്ടും ,ട്രഷറർ ശ്രീ ജമാൽ കൊടുവള്ളി വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സമ്മേളനത്തോടനുബന്ധിച്ച് "നിത്യ ജീവിതം" എന്ന വിഷയം ആസ്പദമാക്കി മത്സരവും പ്രദർശനവും നടന്നു.

മത്സരത്തിൽ ബിജു കീഴൂരിന് ഒന്നാം സ്ഥാനവും , സവിജേഷ് അലൻസിന് രണ്ടാം സ്ഥാനവും , സുബീഷ് യുവക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. വിജയികൾക്ക് ഉദ്ഘാടകൻ ശ്രീ പി. മുസ്തഫ സമ്മാനം വിതരണം ചെയ്തു.

സമ്മേളനത്തിന് ശേഷം 2026 വർഷത്തേക്കുള്ള ഭാരവാഹികളായി പ്രസിഡന്റ് ശ്രീ ചന്ദ്രൻ പാറക്കടവ് , സിക്രട്ടറി ശ്രീ വിജിൻ വാവാസ് , ട്രഷറർ ശ്രീ വേണു കല്ലാച്ചി , PRO ശ്രീ ബബിലേഷ് പെപ്പർ ലൈറ്റ് തുടങ്ങിയവരെ തിരഞ്ഞെടുത്തു.

സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതു യോഗത്തിൽ ഫോട്ടോഗ്രാഫർമാർക്ക് സ്വന്തമായി ഒരു ആപ്പ് "fotify"എന്ന പേരിൽ CAFIT സിക്രട്ടറി ശ്രീ പ്രജീഷ് കെ.കെ ലോഞ്ചിംഗ് നടത്തി. ശ്രീ കെ.വി. ത്രിബുദാസ് , ശ്രീ ചന്ദ്രൻ പാറക്കടവ് , ആപ്പ് ഡിസൈൻ ചെയ്ത Oriel കമ്പനിയെ പ്രതിനിധീകരിച്ച് ശ്രീ അനന്ദു മംഗലോളി എന്നിവർ സംസാരിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് "കാടകം "എന്ന പേരിൽ ശ്രീ വിജേഷ് ചൂലുരിന്റെ വൈൽഡ് ലൈഫ് ഫോട്ടോ ആൽബം ശ്രീ കെ . വി ത്രിബുദാസ് പ്രകാശനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് നടന്ന കുടുംബ സംഗമത്തിൽ വിവിധ കലാപരിപാടികൾ കുടുംബാഗംങ്ങൾ അവതരിപ്പിച്ചു. സമ്മേളനത്തിൽ ശ്രീ സുവിഷ് ഭാവന സ്വാഗതവും ശ്രീ സലാം പേരാമ്പ്ര നന്ദിയും പറഞ്ഞു.

Photographers should be included in the artists welfare fund Central Organization of Camera Artists

Next TV

Related Stories
ലഹരിക്കെതിരേ ഫ്ളഡ്‌ലിറ്റ് 'സോക്കർ ഡ്രീംസ്' ചാമ്പ്യൻഷിപ്പുമായി കൊടിയത്തൂർ ഫുട്‌ബോൾ അക്കാദമി, വമ്പിച്ച വിജയമാക്കാൻ തീരുമാനം

Jan 27, 2026 11:30 AM

ലഹരിക്കെതിരേ ഫ്ളഡ്‌ലിറ്റ് 'സോക്കർ ഡ്രീംസ്' ചാമ്പ്യൻഷിപ്പുമായി കൊടിയത്തൂർ ഫുട്‌ബോൾ അക്കാദമി, വമ്പിച്ച വിജയമാക്കാൻ തീരുമാനം

ലഹരിക്കെതിരേ ഫ്ളഡ്‌ലിറ്റ് 'സോക്കർ ഡ്രീംസ്' ചാമ്പ്യൻഷിപ്പുമായി കൊടിയത്തൂർ ഫുട്‌ബോൾ അക്കാദമി, വമ്പിച്ച വിജയമാക്കാൻ...

Read More >>
പുതുവത്സരം; പ്രതീക്ഷയും പ്രത്യാശയും ചർച്ച നടത്തി

Jan 3, 2026 02:51 PM

പുതുവത്സരം; പ്രതീക്ഷയും പ്രത്യാശയും ചർച്ച നടത്തി

പുതുവത്സരം, പ്രതീക്ഷയും പ്രത്യാശയും ചർച്ച...

Read More >>
പുതുവത്സരത്തെ വരവേറ്റ് അരുൺ ലൈബ്രറി

Jan 2, 2026 02:58 PM

പുതുവത്സരത്തെ വരവേറ്റ് അരുൺ ലൈബ്രറി

പുതുവത്സരത്തെ വരവേറ്റ് അരുൺ...

Read More >>
ഡോ അനിൽ ബാലചന്ദ്രൻ്റെ കരുതൽ; അഞ്ച് പെൺകുട്ടികൾക്ക് മംഗല്യ ഭാഗ്യം

Jan 1, 2026 06:00 PM

ഡോ അനിൽ ബാലചന്ദ്രൻ്റെ കരുതൽ; അഞ്ച് പെൺകുട്ടികൾക്ക് മംഗല്യ ഭാഗ്യം

ഡോ അനിൽ ബാലചന്ദ്രൻ്റെ കരുതൽ, അഞ്ച് പെൺകുട്ടികൾക്ക് മംഗല്യ...

Read More >>
മാനാഞ്ചിറ-മലാപ്പറമ്പ് റോഡ് നിര്‍മാണം ജനുവരിയില്‍ പൂര്‍ത്തിയാക്കും- മന്ത്രി പി എ മുഹമ്മദ് റിയാസ്

Dec 22, 2025 07:49 PM

മാനാഞ്ചിറ-മലാപ്പറമ്പ് റോഡ് നിര്‍മാണം ജനുവരിയില്‍ പൂര്‍ത്തിയാക്കും- മന്ത്രി പി എ മുഹമ്മദ് റിയാസ്

മാനാഞ്ചിറ-മലാപ്പറമ്പ് റോഡ് നിര്‍മാണം ജനുവരിയില്‍ പൂര്‍ത്തിയാക്കും- മന്ത്രി പി എ മുഹമ്മദ്...

Read More >>
നവ സംരഭകർക്ക് നൂതന ആശയങ്ങൾ: ഗള്‍ഫ് ഇന്ത്യന്‍ ട്രേഡ് എക്‌സ്‌പോ ട്രേഡ് സെന്ററില്‍ ഡിസം - 23 നും 24 നും

Dec 22, 2025 05:57 PM

നവ സംരഭകർക്ക് നൂതന ആശയങ്ങൾ: ഗള്‍ഫ് ഇന്ത്യന്‍ ട്രേഡ് എക്‌സ്‌പോ ട്രേഡ് സെന്ററില്‍ ഡിസം - 23 നും 24 നും

നവ സംരഭകർക്ക് നൂതന ആശയങ്ങൾ : ഗള്‍ഫ് ഇന്ത്യന്‍ ട്രേഡ് എക്‌സ്‌പോ ട്രേഡ് സെന്ററില്‍ ഡിസം - 23 നും 24...

Read More >>
Top Stories










https://kozhikode.truevisionnews.com/-