കോഴിക്കോട് : ( kozhikode.truevisionnews.com ) ചുവന്ന നിറത്തിലുള്ള പട്ടു വസ്ത്രങ്ങളണിഞ്ഞ് അഞ്ചു പെൺകുട്ടികൾ വേദിയിൽ അണിനിരന്നു , വെള്ള വസ്ത്ര മണിഞ്ഞ് വരന്മാർ ഊഴം കാത്തു നിന്നു. പക്കമേളക്കാർ വാദ്യഘോഷം വായിച്ചതോടെ മുഖ്യ കർമ്മി ഓരോരുത്തരെയും വിളിച്ചു , അവർക്ക് അകമ്പടിയായി രക്ഷിതാക്കളും ബന്ധുക്കളും.
ചെറുവണ്ണൂർ മറീന കൺവെൻഷൻ സെൻ്ററിൽ പ്രൗഡമായ സദസ്സിനെ സാക്ഷിയാക്കി അഞ്ചുപേരും വരണമാല്യം ചാർത്തി. തുടർന്ന് ഒരുമിച്ച് ഒരു ഫോട്ടോഷോട്ട് . ആത്മനിർവൃതിയിൽ സദസിന് മുൻ നിര സീറ്റിൽ ഇരുന്ന് ഡോ. അനിൽ ബാലചന്ദ്രനും ഭാര്യ എസ് മായ , മക്കളായ അഭിനവ് അനിൽ , അതിരധ് അനിലും.
കിംഗ് മേക്കർ എന്ന പേരിൽ ഇന്ത്യയിലും വിദേശത്തും സംരംഭകർക്കായി ബിസിനസ്സ് ട്രെയിനിങ് ക്‌ളാസ് നടത്തിവരുന്ന പ്രശസ്‌ത പരിശീലകൻ ഡോ അനിൽ ബാലചന്ദ്രനും കുടുംബവുമാണ് അഞ്ച് കുടുംബങ്ങൾക്ക് സമൂഹ വിവാഹം നടത്തി പുതുവർഷത്തിൽ കൈത്താങ്ങായത്.
ഇത് മൂന്നാം തവണയാണ് സമൂഹ വിവാഹം നടത്തുന്നത്. സമൂഹ മാധ്യമം വഴിയുള്ള പ്രചരണത്തിൽ ഫിറോസ് കുന്നംപറമ്പിലും സഹകരിച്ചാണ് അർഹരായവരെ കണ്ടെത്തിയത്. വിവാഹ ചടങ്ങുകൾ ക്ക് ഡോക്ടറോടൊപ്പം കിംഗ് ക്ലബ്ബ് അംഗങ്ങളും ഡോ അനിലിൻ്റെ മാതാപിതാക്കളായ കെ ബാലചന്ദ്രൻ, ഓമന ,ഭാര്യ മായയുടെ മാതാപിതാക്കളായ സതീഷ് ചന്ദ്രനും പി ശാന്ത കുമാരിയും നേതൃത്വം നൽകി.
Dr. Anil Balachandran care auspicious luck for five girls







































