#BeypurInternationalWaterFest | ബേപ്പൂര്‍ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ്: ഫുട്ബോളിൽ ഫ്രൈഡേ കോയ റോഡ് ജേതാക്കൾ

 #BeypurInternationalWaterFest | ബേപ്പൂര്‍ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ്: ഫുട്ബോളിൽ ഫ്രൈഡേ കോയ റോഡ് ജേതാക്കൾ
Dec 24, 2023 08:23 PM | By VIPIN P V

ബേപ്പൂര്‍ : (kozhikode.truevisionnews.com) ബേപ്പൂര്‍ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ് മൂന്നാം സീസണിന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിൽ ഫ്രൈഡേ കോയ റോഡ് ടീം ജേതാക്കളായി.

കെ പി എൽ കൈപ്പാലമാണ് റണ്ണേഴ്സപ്പ്. രണ്ട് ഗോളുകൾക്കാണ് ഫ്രൈഡേ കോയ റോഡ് വിജയികളായത്. കോഴിക്കോട് ബീച്ചിൽ നടന്ന മത്സരം അക്ഷരാർത്ഥത്തിൽ കാണികളെ ആവേശത്തിലാഴ്ത്തി. പുലർച്ചെ 3.30 നാണ് മത്സരം അവസാനിച്ചത്.

മുഴുവൻ സമയവും മത്സരത്തിന് ആവേശം പകരാൻ കോഴിക്കോട്ടെ കായിക പ്രേമികളും ബീച്ചിലെത്തിയിരുന്നു. സ്പോർട്സ് കൗൺസിൽ മുൻ സംസ്ഥാന പ്രസിഡന്റ് ടി പി ദാസനാണ് മത്സരം ഉദ്ഘാടനം ചെയ്തത്.

പുരുഷ വിഭാഗത്തിൽ, കോഴിക്കോട് ഡെക്കാത്തലോണുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിച്ചത്. സംസ്ഥാന യുവജന ക്ഷേമ ബോർഡ് അംഗം പിസി ഷൈജു ട്രോഫിയും ക്യാഷ്പ്രൈസും വിതരണം ചെയ്തു.

ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രപു പ്രേംനാഥ്, ഡി ടി പി സി മാനേജർ നിഖിൽ പി ഹരിദാസ് തുടങ്ങിയവർ സമ്മാനം വിതരണത്തിൽ പങ്കെടുത്തു.

#BeypurInternationalWaterFest: #Friday #Koya #Road #Winners #Football

Next TV

Related Stories
ആർ എം ബി എഫ് കാലിക്കറ്റ് പുതിയ ഭാരവാഹികൾ ചുമതലയേറ്റു

Mar 25, 2026 10:12 AM

ആർ എം ബി എഫ് കാലിക്കറ്റ് പുതിയ ഭാരവാഹികൾ ചുമതലയേറ്റു

ആർ എം ബി എഫ് കാലിക്കറ്റ് പുതിയ ഭാരവാഹികൾ...

Read More >>
എല്‍ഡിഎഫിന് തന്നെ മുന്‍തൂക്കം; കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

Mar 24, 2026 11:38 AM

എല്‍ഡിഎഫിന് തന്നെ മുന്‍തൂക്കം; കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

നിയമസഭാ തെരഞ്ഞെടുപ്പ് , എല്‍ഡിഎഫിന് തന്നെ മുന്‍തൂക്കം , കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ, മാധ്യമസര്‍വേകള്‍...

Read More >>
അറിയപ്പെടാത്ത ക്ഷേത്രങ്ങളെക്കുറിച്ച് അറിയാം; ടെംമ്പിൾ അഡ്രസ് ഒരുങ്ങുന്നു ഉദ്ഘാടനം ഇന്ന്

Mar 18, 2026 03:34 PM

അറിയപ്പെടാത്ത ക്ഷേത്രങ്ങളെക്കുറിച്ച് അറിയാം; ടെംമ്പിൾ അഡ്രസ് ഒരുങ്ങുന്നു ഉദ്ഘാടനം ഇന്ന്

അറിയപ്പെടാത്ത ക്ഷേത്രങ്ങളെക്കുറിച്ച് അറിയാം, ടെംമ്പിൾ അഡ്രസ് ഒരുങ്ങുന്നു ഉദ്ഘാടനം...

Read More >>
ഗ്യാസ് ക്ഷാമം: സർക്കാർ ഇടപെടണമെന്ന് കാലിക്കറ്റ് ചേംബർ

Mar 12, 2026 06:48 PM

ഗ്യാസ് ക്ഷാമം: സർക്കാർ ഇടപെടണമെന്ന് കാലിക്കറ്റ് ചേംബർ

ഗ്യാസ് ക്ഷാമം, സർക്കാർ ഇടപെടണമെന്ന് കാലിക്കറ്റ്...

Read More >>
കെയർ ഫൗണ്ടേഷൻ -നാംകോസ് മുട്ടഗ്രാമം പദ്ധതി പ്രഖ്യാപനം:'ജേർണി ഓഫ് ഹോപ്പ്' മാർച്ച് 13 ന്

Mar 11, 2026 03:47 PM

കെയർ ഫൗണ്ടേഷൻ -നാംകോസ് മുട്ടഗ്രാമം പദ്ധതി പ്രഖ്യാപനം:'ജേർണി ഓഫ് ഹോപ്പ്' മാർച്ച് 13 ന്

കെയർ ഫൗണ്ടേഷൻ -നാംകോസ് മുട്ടഗ്രാമം പദ്ധതി പ്രഖ്യാപനം, 'ജേർണി ഓഫ് ഹോപ്പ്' മാർച്ച് 13...

Read More >>
Top Stories

News Roundup

https://kozhikode.truevisionnews.com/-