മൂടാടി : ( kozhikode.truevisionnews.com ) മൂടാടി ഗ്രമപഞ്ചായത്തിലെ മൂടാടി മുതൽ നന്തി വരെയുള്ള ദേശീയ പാതയിലെ ബസ് സ്റ്റോപ്പുകൾ നവീകരിക്കുന്നു. ബസ് സ്റ്റോപ്പ് നവീകരണ പ്രവൃത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി അധ്യക്ക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ എം.കെ. മോഹനൻ, എം.പി. അഖില, ടി.കെ ഭാസ്കരൻ, മെമ്പർമാരായ റഫീഖ് പുത്തലത്ത് ലത കെ.പി .രവീന്ദ്രൻ വി.കെ എന്നിവർ സംസാരിച്ചു. സുനിത സി.എം. സ്വഗതം പറഞ്ഞു.
Bus stops being renovated in Moodadi







































