രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേള: ദിനോസോറിൻ്റെ മുട്ട മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു

രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേള: ദിനോസോറിൻ്റെ മുട്ട മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു
Nov 10, 2025 08:16 PM | By Athul kp

കോഴിക്കോട്: ( kozhikode.truevisionnews.com ) കോഴിക്കോട് നടന്ന രാജ്യാന്തര സ്വതന്ത്ര ഹ്രസ്വ ചലച്ചിത്ര മേള, ഐ. ഇ. എസ്. എഫ്. കെ. യിൽ കെ. ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥി ശ്രുതിൽ മാത്യു സംവിധാനം ചെയ്ത ദിനോസോറിൻ്റെ മുട്ട മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. അര ലക്ഷം രൂപയും ഫലകവുമാണ് അവാർഡ്.

ശ്രുതിൽ തന്നെയാണ് മികച്ച സംവിധായകനും. ലക്ഷ്മി മോഹൻ സംവിധാനം ചെയ്ത ഹാഫ് ഓഫ് എവരിതിങ് സിനിമയ്ക്കാണ് പ്രേക്ഷക അവാർഡ്. വിവിധ രാജ്യങ്ങളിൽനിന്നുള്ള 13 ചിത്രങ്ങളാണ് മത്സരവിഭാഗത്തിൽ ഉണ്ടായിരുന്നത്. റഷ്യൻ ചിത്രമായ ലിറ്റിൽ ഫാക്ട്, മലയാള സിനിമയായ എവരിതിങ് ഈസ് മോർ ബ്യൂട്ടിഫുൾ ബിക്വാസ് വീ ആർ ഡൂംഡ് എന്നിവയ്ക്ക് മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പരാമർശം ഉണ്ട്.

എവരിതിങ് ഈസ് മോർ ബ്യൂട്ടിഫുൾ ബിക്വാസ് വീ ആർ ഡൂംഡ് സിനിമയുടെ സംവിധായകൻ അതുൽ കിഷൻ ആണ് മികച്ച തിരക്കഥാകൃത്തും എഡിറ്ററും. ദിനോസോറിൻ്റെ മുട്ടയുടെ ഛായാഗ്രാഹക ഭവ്യാ രാജ് ആണ് മികച്ച സിനിമാറ്റോഗ്രാഫർ.

ഉണ്മയ് എന്ന മറാത്തി സിനിമയിലൂടെ ദേവേഷ് കൻസെ മികച്ച സൗണ്ട് ഡിസൈനറായും നെമെസിസ് എന്ന തുർക്കി സിനിമയിലൂടെ വാൾഡർ മാർട്ടിനസ് മികച്ച സംഗീത സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു.

സൈലൻ്റ് പോർട്രൈറ്റ്സ് സിനിമയിലൂടെ ഗാർഗി അനന്തനും ഹാഫ് ഓഫ് എവരിതിങ് സിനിമയിലൂടെ ദേവി വർമ്മയും മികച്ച അഭിനേതാവിനുള്ള അവാർഡ് പങ്കിട്ടു. ഡിയർ ടീച്ചർ സിനിമയിലെ അഭിനയത്തിന് അനഘ പ്രത്യേക പുരസ്കാരത്തിന് അർഹയായി. തുടർന്ന് സമാപന ചിത്രമായി ഇറാനിയൻ സിനിമ ദി പെൻസിൽ പ്രദർശിപ്പിച്ചു.

സമാപന സമ്മേളനത്തിൽ ജൂറി അംഗം മുഹമ്മദ് എ, സംവിധായകൻ രാജേഷ് ജയിംസ്, സംവിധായിക ഐതിഹ്യ അശോക്‌കുമാർ, ഫെസ്റ്റിവൽ ആർട്ടിസ്റ്റിക് ഡയറക്ടർ അർജുൻ എന്നിവർ ചേർന്ന് അവാർഡുകൾ വിതരണം ചെയ്തു.

International Short Film Festival, Dinosaur's Egg Best Film

Next TV

Related Stories
ലഹരിക്കെതിരേ ഫ്ളഡ്‌ലിറ്റ് 'സോക്കർ ഡ്രീംസ്' ചാമ്പ്യൻഷിപ്പുമായി കൊടിയത്തൂർ ഫുട്‌ബോൾ അക്കാദമി, വമ്പിച്ച വിജയമാക്കാൻ തീരുമാനം

Jan 27, 2026 11:30 AM

ലഹരിക്കെതിരേ ഫ്ളഡ്‌ലിറ്റ് 'സോക്കർ ഡ്രീംസ്' ചാമ്പ്യൻഷിപ്പുമായി കൊടിയത്തൂർ ഫുട്‌ബോൾ അക്കാദമി, വമ്പിച്ച വിജയമാക്കാൻ തീരുമാനം

ലഹരിക്കെതിരേ ഫ്ളഡ്‌ലിറ്റ് 'സോക്കർ ഡ്രീംസ്' ചാമ്പ്യൻഷിപ്പുമായി കൊടിയത്തൂർ ഫുട്‌ബോൾ അക്കാദമി, വമ്പിച്ച വിജയമാക്കാൻ...

Read More >>
പുതുവത്സരം; പ്രതീക്ഷയും പ്രത്യാശയും ചർച്ച നടത്തി

Jan 3, 2026 02:51 PM

പുതുവത്സരം; പ്രതീക്ഷയും പ്രത്യാശയും ചർച്ച നടത്തി

പുതുവത്സരം, പ്രതീക്ഷയും പ്രത്യാശയും ചർച്ച...

Read More >>
പുതുവത്സരത്തെ വരവേറ്റ് അരുൺ ലൈബ്രറി

Jan 2, 2026 02:58 PM

പുതുവത്സരത്തെ വരവേറ്റ് അരുൺ ലൈബ്രറി

പുതുവത്സരത്തെ വരവേറ്റ് അരുൺ...

Read More >>
ഫോട്ടോ ഗ്രാഫർമാരെ കലാകാരൻമാർക്കുള്ള ക്ഷേമനിധിയിൽ ഉൾപ്പെടുത്തണം - സെൻട്രൽ ഓർഗനൈസേഷൻ ഓഫ് ക്യാമറ ആർട്ടിസ്റ്റ്

Jan 2, 2026 02:54 PM

ഫോട്ടോ ഗ്രാഫർമാരെ കലാകാരൻമാർക്കുള്ള ക്ഷേമനിധിയിൽ ഉൾപ്പെടുത്തണം - സെൻട്രൽ ഓർഗനൈസേഷൻ ഓഫ് ക്യാമറ ആർട്ടിസ്റ്റ്

ഫോട്ടോ ഗ്രാഫർമാരെ കലാകാരൻമാർക്കുള്ള ക്ഷേമനിധിയിൽ ഉൾപ്പെടുത്തണം, സി.ഒ.സി.എ...

Read More >>
ഡോ അനിൽ ബാലചന്ദ്രൻ്റെ കരുതൽ; അഞ്ച് പെൺകുട്ടികൾക്ക് മംഗല്യ ഭാഗ്യം

Jan 1, 2026 06:00 PM

ഡോ അനിൽ ബാലചന്ദ്രൻ്റെ കരുതൽ; അഞ്ച് പെൺകുട്ടികൾക്ക് മംഗല്യ ഭാഗ്യം

ഡോ അനിൽ ബാലചന്ദ്രൻ്റെ കരുതൽ, അഞ്ച് പെൺകുട്ടികൾക്ക് മംഗല്യ...

Read More >>
മാനാഞ്ചിറ-മലാപ്പറമ്പ് റോഡ് നിര്‍മാണം ജനുവരിയില്‍ പൂര്‍ത്തിയാക്കും- മന്ത്രി പി എ മുഹമ്മദ് റിയാസ്

Dec 22, 2025 07:49 PM

മാനാഞ്ചിറ-മലാപ്പറമ്പ് റോഡ് നിര്‍മാണം ജനുവരിയില്‍ പൂര്‍ത്തിയാക്കും- മന്ത്രി പി എ മുഹമ്മദ് റിയാസ്

മാനാഞ്ചിറ-മലാപ്പറമ്പ് റോഡ് നിര്‍മാണം ജനുവരിയില്‍ പൂര്‍ത്തിയാക്കും- മന്ത്രി പി എ മുഹമ്മദ്...

Read More >>
Top Stories

News Roundup

https://kozhikode.truevisionnews.com/-