സാൻഡ് ലെൻസ് കേരള; കോഴിക്കോട് ബീച്ചിൽ മണൽ ശിൽപമൊരുക്കി ബോധവത്കരണം

സാൻഡ് ലെൻസ് കേരള; കോഴിക്കോട് ബീച്ചിൽ മണൽ ശിൽപമൊരുക്കി ബോധവത്കരണം
Nov 21, 2025 11:08 AM | By Kezia Baby

(https://kozhikode.truevisionnews.com/) എസ്.ഐ.ആർ (തീവ്ര വോട്ടർ പട്ടിക പുതുക്കൽ) ബോധവത്കരണത്തിൻ്റെ ഭാഗമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നേതൃത്വത്തി(https://kozhikode.truevisionnews.com/) എസ്.ഐ.ആർ (തീവ്ര വോട്ടർ പട്ടിക പുതുക്കൽ) ബോധവത്കരണത്തിൻ്റെ ഭാഗമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നേതൃത്വത്തിൽ നടക്കുന്ന സാൻഡ്ലൈൻസ് കേരള ക്യാമ്പയിനോടെ അനുബദ്ധിച്ച് കോഴിക്കോട് സൗത്ത് ബീച്ചിൽ മണൽശിൽപം ഒരുക്കി. എന്യുമറേഷൻ ഫോം, ഇലക്‌ടറൽ റോൾ, വോട്ടിങ് മെഷീൻ തുടങ്ങിയവയാണ് തീവ്ര വോട്ടർ പട്ടിക പുതുക്കൽ ബോധവത്കരണത്തിൻ്റെ ഭാഗമായി മണലിൽ ഒരുക്കിയത്. വോട്ടർമാർക്ക് എസ് ഐ ആറിനെ കുറിച്ച് കൂടുതൽ അറിയാനുള്ള വീഡിയോ പ്രദർശനം, നോട്ടീസ് വിതരണം, കലാപരിപാടികൾ എന്നിവയും ക്യാമ്പയിനിന്റെ ഭാഗമായി നടന്നു.

അസിസ്റ്റന്റ് കളക്ടർ എസ് മോഹനപ്രിയ ഉദ്ഘാടനം നിർവഹിച്ചു. ഇലക്‌ടറൽ ലിറ്ററസി ക്ലബ് കോഓഡിനേറ്റർ ഡോ. നിജീഷ് ആനന്ദ്, സാൻ‌ഡ്ലൈൻസ് കേരള ക്യാമ്പയിൻ പ്രോഗ്രാം കോഓഡിനേറ്റർ അൻവർ എന്നിവർ സാൻഡ്ലൈൻസ് കേരള ക്യാമ്പയിനിനോടനുബന്ധിച്ച് സംസാരിച്ചു. ശിൽപി ഗുരുകുലം ബാബുവിൻ്റെ നേതൃത്വത്തിൽ സനോജ് കുറുവാളൂർ, ബിനീഷ് എടക്കര, ദിൽഷാദ് ആലിൻചുവട്, ആദർശ് ആലിൻചുവട്, ആറ്റക്കോയ കുറ്റിച്ചിറ തുടങ്ങിയവരാണ് മണൽ ശിൽപം ഒരുക്കിയത്.






SIR Election Commission Assistant Collector S Mohanapriya

Next TV

Related Stories
Top Stories










News Roundup






https://kozhikode.truevisionnews.com/-