കോഴിക്കോട് :(https://kozhikode.truevisionnews.com/) ഒരു നാടിൻ്റെ വികസനം ആ നാട്ടിലെ ജനങ്ങളുടെ ക്ഷേമവും അടിസ്ഥാന സൗകര്യ വികസനവുമാണ്. അതിന് വേണ്ടിയാണ് ഓരോ ഭരണാധികാരിയും ശ്രമിക്കുന്നത്. കഴിഞ്ഞ 5 വർഷക്കാലം ജനങ്ങൾ നേരിട്ടിടപഴകുന്ന എല്ലാ മേഖലകളിലും വലിയ രീതിയിലുള്ള വികസന പ്രവർത്തനങ്ങൾ കാഴ്‌ച വെക്കാൻ തടമ്പാട്ടുതാഴം വാർഡ് കൗൺസിലറായ പി പി നിഖിലിന് സാധിച്ചിട്ടുണ്ട്.
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. 1951 ൽ ഇന്ത്യയുടെ ബഹു പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവാണ് ഇന്ത്യൻ ഭരണാഘടന അനുശാസിക്കുന്ന മൗലികവകാശങ്ങളായ തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, സ്വാതന്ത്ര്യം, ക്ഷേമം ഇവയെല്ലാം ജനങ്ങളുടെ അവകാശമാണെന്നും അവ നടപ്പിലാക്കി ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യാത്താടെ പഞ്ചവൽസര പദ്ധതികൾ ആരംഭിക്കുന്നതും. അതിലൂടെ കാർഷിക മേഖല, വ്യവസായ മേഖല തുടങ്ങിയവയിലെല്ലാം വികസന പ്രവർത്തനങ്ങൾ കൊണ്ടുവന്നതും.
1990 ൽ കേരളത്തിൽ തദ്ദേശ സ്വയംഭരണ പദ്ധതികൾക്ക് വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനുമുള്ള അധികാരം കൈമാറിക്കൊണ്ട് ജനകീയ കൂട്ടായ്മ കൊണ്ടുവന്നു. ഇന്ന് തടമ്പാട്ടുതാഴം നിവാസികൾ അനുഭവിക്കുന്ന വികസനങ്ങളെല്ലാം തന്നെ ഒത്തൊരുമയോടെ നേടിയെടുത്തതാണ്.
2020 ൽ പുതിയ കൗൺസിലറായി അധികാരമേറ്റ ശേഷം തടമ്പാട്ടുതാഴം വാർഡിൽ ഒത്തൊരുമിച്ച് പ്രയത്നിച്ചതിൻ്റെ ഫലമാണ് ഈ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് നിഖിലിൻ്റെ വാർഡിൽ വന്ന വികസന നേട്ടങ്ങൾ. വാർഡ് സഭകളിലൂടെ ജനങ്ങളുടെ നിർദ്ദേശങ്ങൾ പരിഗണിച്ച് അവയിൽ പ്രധാനമായവ തിരഞ്ഞെടുത്ത് നടപ്പിലാക്കിക്കൊണ്ട് അവർ മുന്നേറി.
കോഴിക്കോട് തമ്പാട്ടുതാഴം വാർഡിൽ ആരോഗ്യം, വയോജനം, ക്ഷേമം, ശുചിത്വം, കുട്ടികളുടെ ക്ഷേമം, കുടിവെള്ളം, വൈദ്യുതി, പശ്ചാത്തല വികസനം തുടങ്ങി സമസ്ഥ മേഖലകളിലും കയ്യൊപ്പ് പതിപ്പിക്കാൻ നിഖിലിനു സാധിച്ചു കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയ ഭേദമന്യേ എല്ലാ പാർട്ടികളും, റസിഡൻഷ്യൽ അസോസിയേഷനുകൾ, കുടുംബാശ്രീ, ആശാവർക്കർമാർ, ആരോഗ്യ പ്രവർത്തകർ, അങ്കണവാടി വർക്കർമാർ കലാസാംസ്‌കാരിക പ്രവർത്തകർ തുടങ്ങി ഒരുനാട്ടിൽ വികസനത്തിന് ചുക്കാൻ പിടിക്കുന്ന എല്ലാവരും നിഖിലിനൊപ്പം ചേർന്നു.
2025 ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയിൽ നിന്നും തടമ്പാട്ടുതാഴം വാർഡ് പ്രതിനിധീകരിച്ച് കൊണ്ട് ഉദയമംഗലം സദാശിവൻ ആണ് മത്സരരംഗത്ത്.
Development activities in Thadampattutazham, Ward Council
































.jpeg)






