കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മ സേന അംഗങ്ങളുടെ കൂടിയിരിപ്പ് സംഘടിപ്പിച്ചു

കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മ സേന അംഗങ്ങളുടെ കൂടിയിരിപ്പ് സംഘടിപ്പിച്ചു
Dec 4, 2025 10:55 AM | By Kezia Baby

കോഴിക്കോട് : (https://kozhikode.truevisionnews.com/)  ജില്ലയിൽ ഹരിത കർമ്മ സേന പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വാതിൽപ്പടി സേവനം 100% ഉറപ്പുവരുത്തുന്നതിനും മുഴുവൻ വീടുകളിൽ നിന്നും കടകളിൽ നിന്നും പ്രതിമാസ യൂസർ ഫീ ഹരിത കർമ്മ സേനക്ക് ലഭിക്കുന്നതിനുവേണ്ടി കുന്ദ മംഗലം ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മ സേന അംഗങ്ങളുടെ കൂടിയിരുപ്പ് സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന ജില്ലാതല അവലോകന യോഗത്തിൽ യൂസർ ഫീ കലക്ഷനിൽ മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളേക്കാൾ പുറകിലായതിനാലാണ് ഹരിത കർമ്മ സേനാംഗങ്ങളുടെ കൂടിയിരിപ്പ് പ്രത്യേകമായി കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ വിളിച്ചു ചേർത്തത്.



പരിപാടി തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ പിടി പ്രസാദ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടർ ബൈജു ജോസ്, ഇന്റെർണൽ വിജിലൻസ് ഓഫീസർ ടി ഷാഹുൽ ഹമീദ്, ഡിസ്ട്രിക്ട് എമ്പവർമെന്റ് ഓഫീസർ ഡോക്ടർ പ്രിയ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ഗോകുൽ പി ഉണ്ണികൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി സുഭാഷ്, ഹെൽത്ത് ഇൻസ്പെക്ടർ അഞ്ജലി ,ഹരിത കർമ്മ സേന പ്രസിഡന്റ് സുബൈദ, സെക്രട്ടറി ഗിരിജ എന്നിവർ പഞ്ചായത്തിലെ ഹരിത കർമ്മ സേന പ്രവർത്തനം സംബന്ധിച്ച് വിവരണം നടത്തി.

യൂസർ ഫീ കസ്റ്റമർ 15785 നമ്പർ ഉണ്ടെങ്കിലും കലക്ഷൻ മുഴുവൻ കസ്റ്റമറിൽ നിന്നും ലഭിക്കുന്നില്ല ഇത് ഫലപ്രദമാക്കുന്നതിന് വേണ്ടിയിട്ടുള്ള നിയമപരമായ നിർദ്ദേശങ്ങൾ ഹരിത കർമ്മ സേന അംഗങ്ങൾക്ക് കൂടിയിരിപ്പിൽ നൽകി. എല്ലാ മാസവും യൂസർ ഫീ നൽകാത്തവരിൽ നിന്ന് നിയമപരമായി നടപടി സ്വീകരിച്ച് ഹരിത കർമ്മ സേന പ്രവർത്തനം 100% ആക്കുന്നതിന് വേണ്ടിയിട്ടുള്ള പ്രവർത്തന രൂപരേഖ കുടിയിരിപ്പിൽ വെച്ച് തയ്യാറാക്കി.

പ്രതിമാസം യൂസർ ഫീ നൽകാത്തവരിൽ നിന്ന് കേരള പഞ്ചായത്ത് രാജ് നിയമത്തിലെ 219 എ സി വകുപ്പ് പ്രകാരം നടപടി സ്വീകരിച്ച് ആയിരം മുതൽ പതിനായിരം രൂപ വരെ പിഴ ചുമത്തുവാൻ പഞ്ചായത്തിന് അധികാരമുണ്ട്, ഇക്കാര്യത്തിൽ ഹരിത കർമ്മ സേന പ്രവർത്തകർ വീടുകളിലും കടകളിലും പാഴ് വസ്തുക്കളുടെ ശേഖരണത്തിന് വന്നാൽ യൂസർ ഫീ നൽകാതെ തിരിച്ചയക്കുന്നവർ ക്കെതിരെ മേൽവകുപ്പ് പ്രകാരം നടപടി സ്വീകരിക്കുന്നതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

Green Karma Sena members gather in Kunnamangalam Grama Panchayat

Next TV

Related Stories
സമരം നിർത്തിവച്ചു  ; നന്തി കിഴൂർ റോഡിൽ അണ്ടർ പാസ് യാഥാർത്യമാവുന്നു

Dec 1, 2025 02:55 PM

സമരം നിർത്തിവച്ചു ; നന്തി കിഴൂർ റോഡിൽ അണ്ടർ പാസ് യാഥാർത്യമാവുന്നു

കിഴൂർ റോഡിൽ അണ്ടർ പാസ് യാഥാർത്യമാവുന്നു...

Read More >>
കുട്ടികളുടെ സിനിമ; പ്രകാശം പരത്തുന്ന പെണ്‍കുട്ടി ഓഡിയോ ലോഞ്ച് നടന്നു

Nov 28, 2025 12:46 PM

കുട്ടികളുടെ സിനിമ; പ്രകാശം പരത്തുന്ന പെണ്‍കുട്ടി ഓഡിയോ ലോഞ്ച് നടന്നു

പ്രകാശം പരത്തുന്ന പെണ്‍കുട്ടി ഓഡിയോ ലോഞ്ച്...

Read More >>
  തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ വിജ്ഞാപനം പിൻവലിക്കുക; ജി എസ് ടി ഭവന് മുന്നിൽപ്രതിഷേധ മാർച്ച്

Nov 27, 2025 03:48 PM

തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ വിജ്ഞാപനം പിൻവലിക്കുക; ജി എസ് ടി ഭവന് മുന്നിൽപ്രതിഷേധ മാർച്ച്

ജി എസ് ടി ഭവന് മുന്നിൽപ്രതിഷേധ മാർച്ച്, തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ വിജ്ഞാപനം...

Read More >>
കേരള സ്റ്റേറ്റ് ബെഞ്ച് പ്രസ്സ് ചാമ്പ്യൻഷിപ്പ് 2025 കോഴിക്കോട്ട്

Nov 27, 2025 11:24 AM

കേരള സ്റ്റേറ്റ് ബെഞ്ച് പ്രസ്സ് ചാമ്പ്യൻഷിപ്പ് 2025 കോഴിക്കോട്ട്

കേരള സ്റ്റേറ്റ് ബെഞ്ച് പ്രസ്സ് ചാമ്പ്യൻഷിപ്പ് 2025...

Read More >>
വിജയത്തിന് മുന്നോടിയായി സാംസ്‌കാരിക സംഗമങ്ങൾ സംഘടിപ്പിച്ച് എൽ ഡി എഫ്

Nov 23, 2025 02:13 PM

വിജയത്തിന് മുന്നോടിയായി സാംസ്‌കാരിക സംഗമങ്ങൾ സംഘടിപ്പിച്ച് എൽ ഡി എഫ്

സാംസ്‌കാരിക സംഗമങ്ങൾ , എൽഡിഎഫ് ,കേരള സ്റ്റേജ് വർക്കേഴ്‌സ്...

Read More >>
Top Stories










News Roundup






https://kozhikode.truevisionnews.com/-