കോഴിക്കോട് : ( kozhikode.truevisionnews.com ) മുഹമ്മദ് റഫി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ 101 ആം ജന്മ ദിനാഘോഷം "റഫി നൈറ്റ്" സംഘടിപ്പിക്കുന്നു. ഡിസംബർ 19 ന് വൈകീട്ട് 6 ന് കോഴിക്കോട് ബീച്ച് ഫ്രീഡ് സ്ക്വയറിൽ നടക്കുന്ന സംഗീത വിരുന്നിൽ മൂന്ന് ബോളിവുഡ്ഡ് ഗായകാരായ മുഹമ്മദ് അസ്ലം, നാനു ഗുർജാർ, മിരൻ മെയ്റോയ്, എന്നിവരോടൊപ്പം യുവ ഗായികമാരായ ആഷിതാ പ്രകാശ്, ഗോപിക മേനോൻ എന്നിവരും ആലപിക്കും.
പ്രവേശനം സൗജന്യ പാസ് മൂലം നിയന്ത്രിക്കുമെന്ന് ഫൗണ്ടേഷൻ പ്രസിഡൻ്റ് മെഹറൂഫ് മണലൊടിയും സെക്രട്ടറി നയൻ ജെ ഷായും അറിയിച്ചു.
Mohammed Rafi Night on December 19th







































