Aug 18, 2025 11:42 AM

ബാലുശ്ശേരി: (kozhikode.truevisionnews.com) കോട്ടൂർ പഞ്ചായത്തിലെ 13-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന അംബേദ്കർ ആദിവാസി ഉന്നതിയിലേക്ക് യാത്ര സൗകര്യമില്ലാത്തതു കാരണം ഉന്നതിയിലെ രോഗിയായ വിശ്വനെ ചുമന്ന് കൊണ്ട് പോകേണ്ട അവസ്ഥക്കുത്തരവാദി ബാലുശ്ശേരി എം.എൽ.എയും കോട്ടൂർ ഗ്രാമപഞ്ചായത്തുമാണെന്ന് നിയോജകമണ്ഡലം യു.ഡി.എഫ് കമ്മറ്റി അഭിപ്രായപ്പെട്ടു.

മൂന്ന് വർഷം മുമ്പ് തന്നെ ഉന്നതിയിലുള്ളവർ ഈ പ്രദേശത്തിൻ്റെ റോഡ് വികസനത്തിന് വേണ്ടി ഭൂമി വിട്ട് നൽകിയിരുന്നെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടായില്ല. അടിസ്ഥാനവികസനത്തിന് ഒരു കോടി അനുവദിച്ചിട്ടുണ്ടെന്ന പ്രഖ്യാപനമല്ലാതെ യാതൊരു നടപടിയുമുണ്ടായില്ല.

എം.എൽ.എയും ഗ്രാമപഞ്ചായത്തും ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളും കുറ്റകരമായ അനാസ്ഥയാണ് അംബേദ്കർ ഉന്നതിയോട് കാണിച്ചത് അടിയന്തരപ്രാധാന്യത്തോടെ വിഷയത്തിൽ സർക്കാർ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.

വോട്ട് കൊള്ളക്കെതിരെ മുഴുവൻ പഞ്ചായത്ത് ആസഥാനങ്ങളിലും ആഗസ്റ്റ് 29 വെള്ളി വൈകുന്നേരം 4 മണിക്ക് ഭരണഘടന സംരക്ഷണ റാലി നടത്താനും യോഗം തീരുമാനിച്ചു. ചെയർമാൻ പി.മുരളീധരൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെംബർ കെ രാമചന്ദ്രൻമാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു.

കൺവീനർ നിസാർ ചേലേരി,മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് സാജിദ് കോറോത്ത്, കെ.പി.സി.സി മെംബർ കെ.എം. ഉമ്മർ , ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് വിജീഷ് ബാലുശ്ശേരി,സി.പി ബഷീർ,രമേശ് ബാബു അത്തോളി,പാറക്കൽ അബുഹാജി,കൃഷ്ണൻ കുവിൽ,പി.കെ.സലാം കായണ്ണ,വിജയൻ കായണ്ണ, ചേലേരി മമ്മുക്കുട്ടി,കെ.സി സുരേഷൻ,വി.സി.വിജയൻ,എം.കെ പരീത് മാസ്റ്റർ ,ടി.എ റസാഖ്,അസീസ് ഉണ്ണികുളം,കെ. ശ്രീധരൻ എന്നിവർ സംസാരിച്ചു.

There is no road to tribal advancement Responsible MLA and Gram Panchayat UDF

Next TV

Top Stories










https://kozhikode.truevisionnews.com/-