Featured

കേരള സ്റ്റേറ്റ് ബെഞ്ച് പ്രസ്സ് ചാമ്പ്യൻഷിപ്പ് 2025 കോഴിക്കോട്ട്

News |
Nov 27, 2025 11:24 AM

കോഴിക്കോട് : ( kozhikode.truevisionnews.com ) കേരള സ്റ്റേറ്റ് സബ് ജൂനിയർ ജൂനിയർ സീനിയർ മാസ്റ്റേഴ്സ് പുരുഷ വനിത (ക്ലാസിക് ആന്റ് എക്വിപ്പ്ഡ് ) ബെഞ്ച് പ്രസ് ചാമ്പ്യൻഷിപ്പ് കോഴിക്കോട് വി.കെ.കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നവംബർ 29 മുതൽ ഡിസംബർ ഒന്നാം തിയ്യതി വരെ നടക്കും.

ശനിയാഴ്ച്ച 11 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കോഴിക്കോട് ജില്ല സ്പോട്സ് കൗൺസിൽ പ്രസിഡണ്ട് പി നിഖിൽ മത്സരങ്ങൾ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരാർത്ഥികൾ പങ്കെടുക്കാൻ പോകുന്ന മത്സരമാണിത്. കൃത്യമായി പറഞ്ഞാൽ 622 മത്സരാർത്ഥികൾ ഈ രണ്ടര ദിവസങ്ങളിലായി മത്സരങ്ങളിൽ പങ്കെടുക്കും.

കോഴിക്കോട് ജില്ല പവർ ലീഫ്റ്റിംഗ് അസോസിയേഷൻ പ്രസിഡണ്ട് മിഥുൻ കുമാർ ആതാടി സ്വാഗതം പറയുന്ന ചടങ്ങിൽ കേരള സ്റ്റേറ്റ് പവർലിഫ്റ്റിംങ് അസോസിയേഷൻ പ്രസിഡണ്ട് അജിത്ത് എസ് നായർ അധ്യക്ഷത വഹിക്കും. ചടങ്ങിൽ ലോക പവർ ലിഫ്റ്റിങ് മത്സരത്തിൽ പങ്കെടുത്തവരെയും ജേതാക്കൾളെയും ആദരിക്കും.

കേരള സ്റ്റേറ്റ് പവർ ലിഫ്റ്റിംങ് അസോസിയേഷൻ സെക്രട്ടറി മോഹൻ പീറ്റേഴ്സ്, കോഴിക്കോട് ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രഫു പ്രേംനാഥ് എന്നിവർ ആശംസ അർപ്പിക്കും. കേരള സ്റ്റേറ്റ് പവർ ലീഫ് റ്റിംങ് അസോസിയേഷൻ ട്രഷറർ ആസിഫ് അലി നന്ദി പറയും.

തിങ്കളാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിക്കുന്ന സമാപന ചടങ്ങിൽ കേരള സ്റ്റേറ്റ് പവർ ലിഫ്റ്റിംങ് അസോസിയേഷൻ ജോയന്റ് സെക്രട്ടറി ഭരത്കുമാർ സ്വാഗതം പറയും. സമ്മാനദാനം അജിത് എസ് നായർ , മോഹൻ പീറ്റേഴ്സ് എന്നിവരുടെ സാന്നിധ്യത്തിൽ മാതൃഭൂമി ജോയന്റ് മാനേജിങ് എഡിറ്റർ പി.വി നിഥീഷ് നിർവഹിക്കും.

കോഴിക്കോട് ജില്ലാ പവർ ലീഫ്റ്റിംങ് അസോസിയേൻ സെക്രട്ടറി പ്രിഗ്നേഷ് പി നന്ദി പറയും. പത്രസമ്മേളനത്തിൽ പങ്കെടുത്തവർ മോഹൻ പീറ്റേഴ്സ്, മിഥുൻകുമാർ ആതാടി, സി പ്രേമചന്ദ്രൻ, പ്രിഗ്നേഷ്, സ്പോട്‌സ് കൗൺസിൽ നോമിനി പി.കെ മൊയ്തീൻകോയ, വിജയരാജൻ കഴുങ്ങാൻ ഞ്ചേരി എന്നിവർ പങ്കെടുത്തു.

Kerala State Bench Press Championship 2025 Kozhikode

Next TV

Top Stories










News Roundup






https://kozhikode.truevisionnews.com/-