നടുവണ്ണൂർ : ( kozhikode.truevisionnews.com ) പുലരി ടി.വി ഇന്റർനാഷനൽ, സിനിമാ, ടെലിവിഷൻ, ആൽബം മേഖലകളിൽ മികവു തെളിയിച്ചവർക്കുള്ള 2025 ലെ അവാർഡുകൾ തിരുവനന്തപുരം ഐറിസ് പ്ലക്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വർണ്ണാഭമായ ചടങ്ങിൽ ചലച്ചിത്ര സീരിയൽ താരം മായാ വിശ്വനാഥ് സമ്മാനിച്ചു. മികച്ച ജനകീയ ചിത്രത്തിനുള്ള അവാർഡ് "തുടരും" എന്ന ചിത്രത്തിനു വേണ്ടി നിർമ്മാതാവ് രഞ്ജിത്ത് ഏറ്റുവാങ്ങി.
തുടർന്ന് വിവിധ മേഖലയിലുള്ളവർ അവാർഡുകൾ ഏറ്റുവാങ്ങി. മ്യൂസിക്കൽ ആൽബം ടാലന്റ് വിഭാഗത്തിൽ മികച്ച സംഗീത സംവിധായകനുള്ള അവാർഡ് ശ്രീ ദിനീഷ് വാകയാട് സ്വീകരിച്ചു. അദ്ദേഹം രചനയും സംഗീതവും സംവിധാനവും നിർവ്വഹിച്ച് ഭാവഗായകൻ പി. ജയചന്ദ്രൻ ആലപിച്ച "കരുണാകടാക്ഷം " എന്ന ആൽബത്തിലെ ഗാനത്തിനാണ് അവാർഡ് ലഭിച്ചത്. സിനിമാ സീരിയൽ രംഗത്തെ മികച്ച അംഗങ്ങളടങ്ങിയ ജൂറിയാണ് അവാർഡിന് അർഹതപ്പെട്ടവരെ കണ്ടെത്തിയത്.
International Pulari TV Awards presented

































