വയനാട് ചൂരൽമല ദുരന്ത ബാധിതർക്കൊരു ഭവനം; ശിലാസ്ഥാപനം നിർവ്വഹിച്ചു

വയനാട് ചൂരൽമല ദുരന്ത ബാധിതർക്കൊരു ഭവനം; ശിലാസ്ഥാപനം നിർവ്വഹിച്ചു
Jul 13, 2025 06:04 PM | By VIPIN P V

മേപ്പാടി: (kozhikode.truevisionnews.com)ചൂരൽമല ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട ഗുണഭോക്താവിനുള്ള സ്നേഹഭവനത്തിൻ്റെ ശിലാ സ്ഥാപന കർമ്മം കൽപറ്റ എം എൽ എ ടി. സിദ്ധിഖ് നിർവ്വഹിച്ചു. മേപ്പാടി പുത്തൂർ വയൽ എം എസ് സ്വാമിനാഥൻ റിസർച്ച് സെൻ്റർ ഹാളിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ.ശശീന്ദ്ര വ്യാസ് മുഖ്യാതിഥിയായി.

തുടർന്ന് നടന്ന വിജയോത്സവം മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ബാബു ഉദ്ഘാടനം ചെയ്തു. എസ് എസ് എൽ സി, ഹയർ സെക്കന്ററി പരീക്ഷകളിൽ 100% വിജയം കരസ്ഥമാക്കിയ ജില്ലയിലെ വിദ്യാലയങ്ങൾക്കും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ജില്ലയിലെ മുന്നൂറിൽപരം വിദ്യാർത്ഥികൾക്കും പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു.

ഉന്നതവിജയം കരസ്ഥമാക്കിക്കൊണ്ടിരിക്കുന്ന അൺ എയ്ഡഡ് വിദ്യാലയങ്ങളെ അകറ്റി നിർത്താതെ ചേർത്ത് പിടിക്കുകയാണ് ചെയ്യേണ്ടത് എന്ന് പുരസ്‌കാര വിതരണം നിർവ്വഹിച്ച വയനാട് ഡി. ഡി. ഇ. ശശീന്ദ്ര വ്യാസ് പറഞ്ഞു. ദുരന്തത്തിൽ തകർന്ന വെള്ളാർ മല ഗവൺമെൻ്റ് ഹൈസ്കൂളിൽ നിന്നും ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും എൽ എസ് എസ്, യു എസ് എസ് ജേതാക്കൾക്കും മെമെൻ്റോയും ക്യാഷ് അവാർഡും നൽകി.

മേപ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി: രാധാ സ്വാമിനാഥൻ, ഗ്രാമ പഞ്ചായത്ത്‌ മെമ്പർ എൻ കെ സുകുമാരൻ, കെ ആർ എസ് എം എ വർക്കിംഗ് പ്രസി: ആർ എം ബഷീർ, ട്രഷറർ സുസമ്മ മാമച്ചൻ , വൈസ് പ്രസി: ബി. വേണുഗോപാലൻ നായർ,വൈസ് പ്രസി: ആനന്ദ് കണ്ണശ,സെക്രട്ടറി അബ്ദുൽ നാസർ പനമരം ,സെക്രട്ടറി ആദർശ വർമ്മ, സെക്രട്ടറി രഞ്ജീവ് കുറുപ്പ്, വയനാട് ജില്ലാ പ്രസി: മാത്യു സക്കറിയ, കോഴിക്കോട് ജില്ലാ പ്രസി: ഡോ. എസ്. വിക്രമൻ , വർക്കിംഗ് സെക്രട്ടറി ടി.പി മുനീർ, കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ. എൻ. മുസ്തഫ, സെക്രട്ടറി വിജയൻ മാഷ്, മലപ്പുറം ജില്ലാ സെക്രട്ടറി യുസുഫ് തൈക്കാടൻ എന്നിവർ സംസാരിച്ചു.

കേരള റെക്കഗ്നൈസ്ഡ് സ്കൂൾ മാനേജ്മെൻ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് രാഘവ ചേരാൾ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് പൂളക്കൽ സ്വാഗതവും വയനാട് ജില്ലാ സെക്രട്ടറി അനിൽ ജേക്കബ് നന്ദിയും രേഖപ്പെടുത്തി.

Foundation stone laid for a house for the victims of the Chooralmala disaster in Wayanad

Next TV

Related Stories
കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മ സേന അംഗങ്ങളുടെ കൂടിയിരിപ്പ് സംഘടിപ്പിച്ചു

Dec 4, 2025 10:55 AM

കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മ സേന അംഗങ്ങളുടെ കൂടിയിരിപ്പ് സംഘടിപ്പിച്ചു

കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മ സേനാംഗങ്ങളുടെ കൂടിയിരിപ്പ്...

Read More >>
സമരം നിർത്തിവച്ചു  ; നന്തി കിഴൂർ റോഡിൽ അണ്ടർ പാസ് യാഥാർത്യമാവുന്നു

Dec 1, 2025 02:55 PM

സമരം നിർത്തിവച്ചു ; നന്തി കിഴൂർ റോഡിൽ അണ്ടർ പാസ് യാഥാർത്യമാവുന്നു

കിഴൂർ റോഡിൽ അണ്ടർ പാസ് യാഥാർത്യമാവുന്നു...

Read More >>
കുട്ടികളുടെ സിനിമ; പ്രകാശം പരത്തുന്ന പെണ്‍കുട്ടി ഓഡിയോ ലോഞ്ച് നടന്നു

Nov 28, 2025 12:46 PM

കുട്ടികളുടെ സിനിമ; പ്രകാശം പരത്തുന്ന പെണ്‍കുട്ടി ഓഡിയോ ലോഞ്ച് നടന്നു

പ്രകാശം പരത്തുന്ന പെണ്‍കുട്ടി ഓഡിയോ ലോഞ്ച്...

Read More >>
  തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ വിജ്ഞാപനം പിൻവലിക്കുക; ജി എസ് ടി ഭവന് മുന്നിൽപ്രതിഷേധ മാർച്ച്

Nov 27, 2025 03:48 PM

തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ വിജ്ഞാപനം പിൻവലിക്കുക; ജി എസ് ടി ഭവന് മുന്നിൽപ്രതിഷേധ മാർച്ച്

ജി എസ് ടി ഭവന് മുന്നിൽപ്രതിഷേധ മാർച്ച്, തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ വിജ്ഞാപനം...

Read More >>
കേരള സ്റ്റേറ്റ് ബെഞ്ച് പ്രസ്സ് ചാമ്പ്യൻഷിപ്പ് 2025 കോഴിക്കോട്ട്

Nov 27, 2025 11:24 AM

കേരള സ്റ്റേറ്റ് ബെഞ്ച് പ്രസ്സ് ചാമ്പ്യൻഷിപ്പ് 2025 കോഴിക്കോട്ട്

കേരള സ്റ്റേറ്റ് ബെഞ്ച് പ്രസ്സ് ചാമ്പ്യൻഷിപ്പ് 2025...

Read More >>
Top Stories










Entertainment News





https://kozhikode.truevisionnews.com/-