കോഴിക്കോട് : (https://kozhikode.truevisionnews.com/) 2020ൽ തടമ്പാട്ടുതാഴം കൗൺസിലറായി നിഖിൽ അധികാരമേൽക്കുന്ന സമയത്താണ് ലോകത്തെത്തന്നെ മാറ്റിമറിച്ച കൊറോണ എന്ന മഹാമാരി നടമാടുകയായിരുന്നു. ലോകം മുഴുവൻ ഈ മഹാമാരിയുടെ മുന്നിൽ അന്തിച്ചു നിന്നപ്പോഴും കേരളം മികച്ച പ്രവർത്തനനങ്ങൾ കൈവരിച്ചു.
കോവിഡ് രോഗത്തെ പ്രതിരോധിക്കുന്നതിന് കോഴിക്കോട് കോർപ്പറേഷനോടൊപ്പം തടമ്പാട്ടുതാഴം വാർഡും വളരെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് പി പി നിഖിലിൻ്റെ നേതൃത്വത്തിൽ നടത്തിയത്. ശക്തമായ ഒരു റാപിഡ് റെസ്ക്യൂ ടീം (ആർ.ആർ.ടി.) സംവിധാനം തടമ്പാട്ടുതാഴം വാർഡിലെ ജനങ്ങളുടെ ആരോഗ്യം കാക്കുന്നതിന് കൈമെയ് മറന്ന് നിലകൊണ്ടു.
ആർ.ആർ.ടി. പ്രവർത്തകർ, ആശാ വർക്കർമാർ നിരന്തരം വീടുകൾ സന്ദർശിക്കുകയും കൊറോണ പിടിപെട്ടവർക്ക് ആശ്വാസമായി അവർക്കുവേണ്ട മരുന്നുകൾ വീടുകളിൽ എത്തിക്കുകയും, സ്റ്റാറ്റസ് പരിശോധിക്കൽ, ആശുപത്രികളിൽ എത്തിക്കൽ, ഭക്ഷണം നൽകൽ, വീടുകൾ അണുവിമുക്തമാക്കൽ തുടങ്ങി നിരവധി സേവനങ്ങൾ നൽകുവാൻ സാധിച്ചു.
ഉദാരമതികളുടെ സഹായം തേടി അവശ്യമരുന്നുകൾ, അണുവിമുക്തമാക്കുന്നതിനുള്ള ഉപകരണങ്ങൾ മുതലായവ തടമ്പാട്ടുതാഴം വാർഡിൽ വാങ്ങി വെക്കുന്നതിനും വിതരണം ചെയ്യുന്നതിനും നിഖിലിൻ്റെ നേതൃത്വത്തിലുള്ള സംഘത്തിന് സാധിച്ചു. ഓക്സിജൻ സംവിധാനത്തോട് കൂടിയുള്ള ആംബുലൻസ് സേവനവും വാർഡിൽ സജ്ജമാക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്.
കോവിഡ് വാക്‌സിനേഷനായി ഏഴോളം ക്യാമ്പുകൾ സംഘടിപ്പിച്ചത് വഴി വാർഡിലെ മുഴുവൻ ജനങ്ങൾക്കും സൗജന്യ വാക്‌സിനേഷൻ ലഭ്യമാക്കാനും സാധിച്ചത് നിഖിലിൻ്റെ അനേകം പ്രവർത്തങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുന്നു.
Covid, Kozhikode Corporation, preventive measures
































.jpeg)






