കോഴിക്കോട്: ( https://kozhikode.truevisionnews.com/ )തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി വിവിധ കേന്ദ്രങ്ങളിൽ സാംസ്കാരിക സംഗമങ്ങൾ സംഘടിപ്പികുന്നു.അരങ്ങിലെ കലാകാരന്മാരുടെ ട്രേഡ് യൂണിയനായ കേരള സ്റ്റേജ് വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിലാകും പരിപാടികൾ.
ഒന്നാംഘട്ട പരിശലനം 29ന് പേരാമ്പ്രയിൽ ആരംഭിക്കും. കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലും കോട്ടൂർ, പെരുമണ്ണ പഞ്ചാത്തുകളിലുമാകും ആദ്യഘട്ട സംഗമത്തിൽ ഉൾപ്പെടുന്നത്. ജില്ല കമ്മിറ്റി യോഗത്തിൽ ആംസിസ് മുഹമ്മദ് അധ്യ ക്ഷനായി. മാവൂർ വിജയൻ, ദേവദാസ് പേരാമ്പ്ര, സുധീഷ് കൃഷ്ണ, എം എ നാസർ, വി നീത് കുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
Cultural gatherings, LDF, Kerala Stage Workers Union































.jpeg)






