കോഴിക്കോട് :( kozhikode.truevisionnews.com ) അധ്യാപക സർവീസ് സംഘടന സമരസമിതിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ സ്ഥാപനമായ ജി എസ് ടി ഭവന് മുന്നിൽപ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. രാജ്യത്തെ തൊഴിൽ നിയമങ്ങളെ കാറ്റിൽ പറത്തി കേന്ദ്രസർക്കാർ ഇരുട്ടിൻറെ മറവിൽ ഉണ്ടാക്കിയ കരി നിയമങ്ങളെ പിൻവലിക്കണമെന്ന് അധ്യാപകർ ആവശ്യപ്പെട്ടു.
ജോയിൻ കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൃഷ്ണകുമാർ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. ജോയിൻ കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം സഖാവ് ശ്രീ രാമൻ അധ്യക്ഷതവഹിച്ചു. ജോയിൻ കൗൺസിൽ ജില്ലാ സെക്രട്ടറി സഖാവ് പി . സുനിൽകുമാർ സ്വാഗതം ആശംസിച്ചു.
പ്രതിഷേധ മാർച്ചിൽ സഖാക്കളായ പ്രമീള സതീഷ് കുമാർ ശ്രീജിത്ത് ധന്യ സച്ചിദാനന്ദൻ 'റിന ജയകൃഷ്ണൻ ' സുധിഷ് നിസാർ .തുടങ്ങിയ സഖാക്കൾ നേതൃത്വം കൊടുത്തു. എം പ്രമിള നന്ദി പറഞ്ഞു
Show anti worker labor law notification Protest march in front of GST Bhavan































.jpeg)






