കാരുണ്യ സ്പർശം ചാരിറ്റബിൾ ട്രസ്റ്റ് കുടുംബ സംഗമം നടത്തി

കാരുണ്യ സ്പർശം ചാരിറ്റബിൾ ട്രസ്റ്റ് കുടുംബ സംഗമം നടത്തി
Aug 11, 2025 04:03 PM | By VIPIN P V

ഉള്ള്യേരി : (kozhikode.truevisionnews.com) കാരുണ്യ സ്പർശം ചാരിറ്റബിൾ ട്രസ്റ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. ഉള്ള്യേരി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് സാമൂഹ്യ പ്രവർത്തകൻ എടാടത്ത് രാഘവൻ ഉദ്ഘാടനം ചെയ്തു. ആത്മാർത്ഥതയുള്ള പ്രവർത്തകരാണ് ഒരു സംഘടനയെ ജനകീയമാക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

ട്രസ്റ്റ് ചെയർമാൻ പി എം വിനോദ് കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. പ്രശസ്ത ഇൻ്റർ നാഷണൽ മൈൻഡ് ട്രെയിനർ ആൻ്റ് മോട്ടിവേറ്റർ ഫിലിപ്പ് മമ്പാട് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ആലംകോട് സുരേഷ് ബാബു, ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബിച്ചു ഉണ്ണികുളം, ഉള്ളിയേരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് കെ കെ സുരേഷ് , ബിജി സെബാസ്റ്റ്യൻ, അഡ്വ. ടി ഹരിദാസൻ ആൻസിഫ്,ശ്രീധരൻ പാലയാട്, കൃഷ്ണൻ കൂവിൽ തുടങ്ങിയവർ പ്രസംഗിച്ചു.

നടുവണ്ണൂർ ഇ ട്രസ്റ്റ് ഐ കെയർ , കാരുണ്യ ട്രസ്റ്റുമായി സഹകരിച്ച് സൗജന്യ നേത്ര രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. നിർദ്ധനരായ കുട്ടികൾക്ക് പഠന ഉപകരണങ്ങൾ സമ്മാനിക്കൽ, അംഗങ്ങൾ ഹോസ്പിറ്റലിൽ ബ്ലഡ് നൽകൽ, ആരും സഹായത്തിനില്ലത്ത കുടുംബത്തെ സഹായിക്കൽ, കാറ്ററിംഗ് സർവ്വീസിലൂടെ തൊഴിൽ നൽകൽ എന്നിവയാണ് പ്രധാന ട്രസ്റ്റിൻ്റെ കാരുണ്യ പ്രവർത്തനങ്ങൾ.

ചൂരൽ മല ക്യാമ്പുകളിൽ ഭക്ഷണ കിറ്റ് വിതരണം അടക്കും നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സ്വന്തമായി ഒരു അഭയകേന്ദ്രം നിർമ്മിക്കുക, കാറ്ററിംഗ് കുടുതൽ വിപുലമാക്കി കൂടുതൽ പേർക്ക് തൊഴിൽ കൊടുക്കുക എന്നിവയാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നതെന്ന് ട്രസ്റ്റ് ചെയർമാൻ പി എം വിനോദ് കൊയിലാണ്ടി പറഞ്ഞു.


Karunya Sparsham Charitable Trust held a family reunion

Next TV

Related Stories
കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മ സേന അംഗങ്ങളുടെ കൂടിയിരിപ്പ് സംഘടിപ്പിച്ചു

Dec 4, 2025 10:55 AM

കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മ സേന അംഗങ്ങളുടെ കൂടിയിരിപ്പ് സംഘടിപ്പിച്ചു

കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മ സേനാംഗങ്ങളുടെ കൂടിയിരിപ്പ്...

Read More >>
സമരം നിർത്തിവച്ചു  ; നന്തി കിഴൂർ റോഡിൽ അണ്ടർ പാസ് യാഥാർത്യമാവുന്നു

Dec 1, 2025 02:55 PM

സമരം നിർത്തിവച്ചു ; നന്തി കിഴൂർ റോഡിൽ അണ്ടർ പാസ് യാഥാർത്യമാവുന്നു

കിഴൂർ റോഡിൽ അണ്ടർ പാസ് യാഥാർത്യമാവുന്നു...

Read More >>
കുട്ടികളുടെ സിനിമ; പ്രകാശം പരത്തുന്ന പെണ്‍കുട്ടി ഓഡിയോ ലോഞ്ച് നടന്നു

Nov 28, 2025 12:46 PM

കുട്ടികളുടെ സിനിമ; പ്രകാശം പരത്തുന്ന പെണ്‍കുട്ടി ഓഡിയോ ലോഞ്ച് നടന്നു

പ്രകാശം പരത്തുന്ന പെണ്‍കുട്ടി ഓഡിയോ ലോഞ്ച്...

Read More >>
  തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ വിജ്ഞാപനം പിൻവലിക്കുക; ജി എസ് ടി ഭവന് മുന്നിൽപ്രതിഷേധ മാർച്ച്

Nov 27, 2025 03:48 PM

തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ വിജ്ഞാപനം പിൻവലിക്കുക; ജി എസ് ടി ഭവന് മുന്നിൽപ്രതിഷേധ മാർച്ച്

ജി എസ് ടി ഭവന് മുന്നിൽപ്രതിഷേധ മാർച്ച്, തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ വിജ്ഞാപനം...

Read More >>
കേരള സ്റ്റേറ്റ് ബെഞ്ച് പ്രസ്സ് ചാമ്പ്യൻഷിപ്പ് 2025 കോഴിക്കോട്ട്

Nov 27, 2025 11:24 AM

കേരള സ്റ്റേറ്റ് ബെഞ്ച് പ്രസ്സ് ചാമ്പ്യൻഷിപ്പ് 2025 കോഴിക്കോട്ട്

കേരള സ്റ്റേറ്റ് ബെഞ്ച് പ്രസ്സ് ചാമ്പ്യൻഷിപ്പ് 2025...

Read More >>
Top Stories










Entertainment News





https://kozhikode.truevisionnews.com/-