കോഴിക്കോട് : (kozhikode.truevisionnews.com) ആൾ ഇന്ത്യാ മലയാളി അസോസിയേഷൻ ദേശീയ സംഗീത മത്സരം " എയ്മ വോയ്സ് "സംസ്ഥാന തലം സംഘടിപ്പിച്ചു. ദേവഗിരി സെൻ്റ് ജോസഫ് കോളേജ് ഹാളിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി കലക്ടർ ഗോപിക ഉദയൻ കെ എ എസ് ഉദ്ഘാടനം ചെയ്തു.
എയ്മ സംസ്ഥാന പ്രസിഡൻ്റ് എ കെ പ്രശാന്ത് അധ്യക്ഷത വഹിച്ചു.ദേവഗിരി സെൻ്റ് ജോസഫ് കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ ബിജു ജോസഫ്- സി എം ഐ മുഖ്യതിഥിയായി . അനിത പാലേരി , വി പി സുകുമാരൻ, സെക്രട്ടറി രവീന്ദ്രൻ പൊയിലൂർ, കോർഡിനേറ്റർ പി സി കെ , സി കെ സുനിൽ കുമാർ, പി മനോജ് കുമാർ , മനു ആൻ്റണി എന്നിവർ പ്രസംഗിച്ചു.
സുപ്പർ സീനിയർ മത്സര വിഭാഗത്തിൽ ഡോ അമൃത് രാജ് ( എറണാകുളം), അനുപമ അരവിന്ദ് ( കോഴിക്കോട്), മനേഷ് നെടുമ്പാൻ ( തൃശൂർ) എന്നിവർക്ക് ലഭിച്ചു.
Aima Voice organized a state-level competition






































