മൂടാടി : (kozhikode.truevisionnews.com) മൂടാടി ഗ്രാമപഞ്ചായത്ത് വികസന സദസ് വൻ ജനപങ്കാളിത്തത്തോടെ നടന്നു. കെ. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ ഉത്‌ഘാടനം ചെയ്തു. 221 ലൈഫ് ഗുണഭോക്താക്കൾക്ക് വീട് നിർമ്മിച്ച് നൽകുകയും പഞ്ചായത്തിലെ 18 വാർഡുകളിലെയും റോഡ് കൾ ഗതാഗത യോഗ്യ മാക്കുകയും തരിശ് രഹിത പഞ്ചായത്തിയി മൂടാടി യെ മാറ്റിയതും തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലയിൽ ഒന്നാം സ്ഥാനത്ത് എത്താൻ കഴിഞ്ഞതും അതി ദരിദ്രർ ഇല്ലാത്ത പഞ്ചായത്തായതും സംസ്ഥാനത്താദ്യമായി ഹീറ്റ് ആക്ഷൻ പ്ളാൻ തയാറാക്കിയതും എടുത്തു പറയത്തക്ക നേട്ടങ്ങളാണ് വികസനസദസിൽ പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ അറിയിച്ചു.
സംസ്ഥാന സർക്കാരിൻ്റെ നേട്ടങ്ങൾ ജില്ലാ ആർ.പി. ഗിരീഷ് കുമാർ ടി. യും പഞ്ചായത്തിൻ്റെ വികസന മുന്നേറ്റം സെക്രട്ടറി ജിജിയും അവതരിപ്പിച്ചു. ഡയാലിസിസ് ചെയ്യുന്നവർക്ക് പ്രസിഡൻ്റിൻ്റെ ദുരിതാശ്വാസനിധി സഹായം, വികസന പത്രിക പ്രകാശനം എന്നിവ എംഎൽഎ നിർവ്വഹിച്ചു.
ഓപ്പൺ ഫോറം ചർച്ചയിൽ ഭാവിയിൽ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ നിർദേശിക്കപ്പെട്ടു. ജില്ലാ പഞ്ചായത്തംഗം എം.പി ശിവാനന്ദൻ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം.പി. അഖില ടി.കെ. ഭാസ്കരൻ - ബ്ളോക് വികസനകാര്യ ചെയർമാൻ കെ. ജീവാനന്ദൻ മാസ്റ്റർ ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ. കെ. രഘുനാഥ് എന്നിവർ സംസാരിച്ചു. വികസന പ്രവർത്തനങ്ങളുടെ ചിത്ര പ്രദർശനം കെ സ്മാർട്ട് ക്ളിനിക് എന്നിവയും നടന്നു. വൈസ് പ്രസിഡൻ്റ് ഷീജപട്ടേരി സ്വഗത വും പ്രസിഡൻ്റ സി.കെ. ശ്രീകുമാർ അധ്യക്ഷനുമായി അസി സെക്രട്ടറി സുധീഷ് നന്ദി പറഞ്ഞു.
Muudadi Grama Panchayat Development Conference with huge participation inaugurated by Kunjhammad Kutty Master MLA






































