കോഴിക്കോട്: (https://kozhikode.truevisionnews.com/) മലാപ്പറമ്പ് മേഖലയിൽ 50 വർഷത്തോളം പഴക്കമുള്ള കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടർന്ന് കോഴിക്കോട് നഗരം കടുത്ത ജലക്ഷാമത്തിലേക്ക്. പൈപ്പ് തകർന്നതിനെ തുടർന്ന് ഔട്ട്‌ലെറ്റ് വാൽവ് അടച്ചതിനാൽ നഗരത്തിന്റെ ഒരു ഭാഗത്ത് ഇന്ന് കുടിവെള്ള വിതരണം തടസ്സപ്പെടും.
പുലർച്ചെ ഏകദേശം രണ്ടുമണിയോടെ മലാപ്പറമ്പ് ഫ്ലോറിക്കൻ റോഡിലാണ് സംഭവം. പൈപ്പ് പൊട്ടിയതോടെ വലിയ അളവിൽ വെള്ളം കുത്തിയൊഴുകി സമീപത്തെ നിരവധി വീടുകളിൽ ചെളിയും മാലിന്യങ്ങളും നിറഞ്ഞു. ശക്തമായ ഒഴുക്കിൽ റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടതിനെ തുടർന്ന് ഈ ഭാഗത്തെ ഗതാഗതം പൂർണമായും തടഞ്ഞിരിക്കുകയാണ്.
പൈപ്പിന്റെ പഴക്കമാണ് പൊട്ടലിന് കാരണമായതെന്ന് ജല അതോറിറ്റി അധികൃതർ സ്ഥിരീകരിച്ചു. പ്രശ്നം എത്രയും വേഗം പരിഹരിച്ച് ജലവിതരണം പുനഃസ്ഥാപിക്കാനാണ് ശ്രമം.കൂടാതെ, വെള്ളം കയറി നാശനഷ്ടമുണ്ടായ വീടുകളിലെ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യാനുള്ള നടപടികൾ വാട്ടർ അതോറിറ്റി ഏറ്റെടുക്കും. തകർന്ന റോഡ് ഉടൻ തന്നെ നന്നാക്കുമെന്ന് കോർപ്പറേഷൻ അധികൃതരും അറിയിച്ചു.
Drinking water crisis due to aging water authority pipes






































