കോഴിക്കോട്:( kozhikode.truevisionnews.com) എന്റെ നന്മ ചില്‍ഡ്രന്‍സ് വെല്‍ഫെയര്‍ സൊസൈറ്റിയും കണ്ണാംതുമ്പി ഫിലിംസും ജനകീയമായി നിര്‍മ്മിക്കുന്ന " പ്രകാശം പരത്തുന്ന പെണ്‍കുട്ടി " എന്ന ജനകീയ സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
രാസ ലഹരി സമൂഹത്തെ കാര്‍ന്ന് തിന്നുമ്പോള്‍ ബോധവത്ക്കരണം ഇളം മനസ്സില്‍ നിന്ന് തന്നെ തുടങ്ങണം എന്ന ലക്ഷ്യത്തോടെയാണ് ലഹരി വിരുദ്ധ സന്ദേശവുമായി കുട്ടികളെ കേന്ദ്ര കഥാപാത്രമാക്കി ജനകീയ സിനിമ ഒരുക്കുന്നത്.
യുവ സംവിധായകന്‍ സാബു കക്കട്ടില്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയില്‍ തമിഴ് നടന്‍ ആടുകുളം മുരുകദാസ് , വിനോദ് കോഴിക്കോട്, നിസാർ മാമുക്കോയ , സുധി കോഴിക്കോട് , ഷിബു തിലകൻ , ബാബു വാസുദേവ് , അലൈദ , ഉള്‍പ്പെടെയുള്ള താരങ്ങള്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടന്നു. തുടര്‍ന്ന് ഷൂട്ടിംഗ് ആരംഭിച്ച് ആദ്യ ഷെഡ്യൂല്‍ പൂര്‍ത്തീകരിച്ചിരുന്നു.
കോഴിക്കോട് ടൗണ്‍ ,വടകര , കിനാലൂര്‍ എന്നിവടങ്ങളിലായിട്ടാണ് തുടര്‍ ഷെഡ്യൂകളുകള്‍ പൂര്‍ത്തിയാകേണ്ടത്. ഗാന രചന - ബാബു വാസുദേവ് നമ്പൂതിരി , ഹരീഷ് ചുഴലി, സാബു കക്കട്ടിൽ സംഗീതം - സന്ദീപ് ആര്‍ ബല്ലാല്‍ ആലാപനം - മധു ബാലകൃഷ്ണൻ , അശ്വിനി അനീഷ്, സന്ദീപ് ആർ ബി . ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നവംബര്‍ 23 ന് 3 മണിക്ക് കോഴിക്കോട് പഴശ്ശി മ്യൂസിയം കൃഷ്ണ മേനോൻ തീയേറ്ററിൽ നടക്കും.
Popular movie Prakasham Parathunna Penkukti' is being prepared Audio launch on November 23 in Kozhikode































.jpeg)






